തീപിടിച്ച വീട്ടിൽ കുടുങ്ങിയ മൂന്നു കുഞ്ഞുങ്ങൾക്ക്​ പുതുജീവൻ

റാസൽഖൈമ: ദൈവത്തിനു സ്​തുതി, ആ ഉമ്മക്ക്​ അത്രയേറെ ധൈര്യം നൽകിയതിന്​. ഇല്ലായിരുന്നെങ്കിൽ റാസൽ​ൈഖമ ഇന്നലെ ഉണരുന ്നത്​ ഒരു ദുരന്ത വാർത്ത കേട്ടു കൊണ്ടായിരുന്നേനെ. റാസൽഖൈമ ഖുസും മേഖലയിലെ ഒരു മാതാവി​​െൻറ സമയോചിതമായ ധീരതയിൽ മൂന്നു കുഞ്ഞുങ്ങളുടെ ജീവനാണ്​ രക്ഷിക്കാനായത്​. ഷോർട്ട്​ സർക്യൂട്ട്​ മൂലം എയർ കണ്ടീഷനറിൽ നിന്ന്​ തീ ഉയരുകയായിരുന്നു. കുട്ടികൾ കിടക്കുന്ന മുറിയിലെ എസിയാണ്​ ചതിച്ചത്​. മുറി നിറയെ കറുത്ത പുക നിറഞ്ഞു പുറത്തു കടക്കാൻ ഒരു വഴിയുമില്ല എന്ന അവസ്​ഥയിലും ഉമ്മ പ്രതീക്ഷയും മനസാന്നിധ്യവും കൈവിട്ടില്ല. ജനൽ തകർത്ത്​ ഒന്നിനു പിറകെ ഒന്നായി മക്കളെ പുറത്തേക്ക്​ എത്തിച്ചു.

അതിനു ശേഷം സ്വയം പുറത്തു കടന്നു. ഏതാനും നിമിഷങ്ങൾക്കകം വൻ ശബ്​ദത്തോടെ എ.സി പൊട്ടിത്തെറിക്കുകയും ചെയ്​തു. പുക നിറഞ്ഞ മുറിയിൽ ശ്വാസം മുട്ടി മരിക്കുമായിരുന്ന അവസ്​ഥയിലായിരുന്നു ഇൗ സ്​ത്രീയെന്ന്​ റാസൽഖൈമ സിവിൽ ഡിഫൻസ്​ ഉദ്യോഗസ്​ഥർ പറയുന്നു. പക്ഷെ സ്വന്തം സുരക്ഷയേക്കാളേറെ മക്കളുടെ ജീവൻ രക്ഷിക്കുന്നതിനാണ്​ ഇവർ പരിഗണന നൽകിയത്​. വിവരം ലഭിച്ചയു​ടനെ തന്നെ റാസൽഖൈമ പൊലീസി​​െൻറ അഗ്​നിശമന വിദഗ്​ധരും പട്രോളിങ്​ സംഘവും സ്​ഥലത്തെത്തി. തീപിടിത്തം നടന്ന വീട്​ വളച്ചു കെട്ടുകയും സമീപത്തെ വീടുകളിൽ നിന്ന്​ ആളുകളെ സുരക്ഷിത സ്​ഥലങ്ങളിലേക്ക്​ മാറ്റുകയും ചെയ്​തു.

വീട്ടിനുള്ളിൽ നിറഞ്ഞ പുക വലിച്ചെടുത്ത ശേഷം വെള്ളയും പതയും ഉപയോഗിച്ച്​ തീ അണക്കുകയും ചെയ്​തു. ജനൽ ചില്ലുകൾ കൊണ്ട്​ കുട്ടികൾക്ക്​ നേരിയ പോറലുകളും പരിക്കുമുണ്ട്​. എന്നാൽ മാതാവി​​െൻറ തോളിലെ മുറിവ്​ ഒരൽപ്പം ഗുരുതരമാണ്​. സമയോചിതമായ ആ ഇടപെടൽ നടത്തിയില്ലായിരുന്നെങ്കിൽ ഏവരുടെയും ജീവൻ നഷ്​ടമായേനെയെന്ന്​ മാതാവി​​െൻറ ധീരതയെ പ്രശംസിച്ച സിവിൽ ഡിഫൻസ്​ അധികൃതർ പറഞ്ഞു. വീടുകളിലെ ഇലക്​ട്രോണിക്​സ്​ ഉപകരണങ്ങൾ, പ്രത്യേകിച്ച്​ എയർ കണ്ടീഷനറുകൾ നല്ല രീതിയിൽ പ്രവർത്തനക്ഷമമാണെന്ന്​ ഉറപ്പുവരുത്തണ​െമന്നും അധികൃതർ ഉണർത്തി.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.