അബൂദബി: അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെൻറർ (െഎ.െഎ.സി) സംഘടിപ്പിച്ച ഇഫ്താറിൽ പെങ്കടുത്തതിെൻറ ആവേശം പ്രകടി പ്പിച്ച് യു.എ.ഇയിലെ ന്യൂസിലൻഡ് സ്ഥാനപതി മാത്യു ഹോക്കിൻസ്. െഎ.െഎ.സി തിങ്കളാഴ്ച സംഘടിപ്പിച്ച ഇഫ്താറിലാ ണ് സ്ഥാനപതി മുഖ്യാതിഥിയായി എത്തിയത്.
ഇഫ്താറിൽ കൂടാനായതിെൻറ സന്തോഷം അദ്ദേഹം ട്വിറ്ററിൽ കുറിക്കുകയ ും ചെയ്തു. ‘െഎ.െഎ.സി പ്രസിഡൻറ് ബാവഹാജിക്കും സെൻററിലെ എെൻറ എല്ലാ പുതിയ സുഹൃത്തുക്കൾക്കും നന്ദി അറിയിക്കുന്നു.
ഇഫ്താർ സായാഹ്നത്തിൽ നിങ്ങൾ എനിക്ക് ഉദാരമായ ആതിഥ്യം നൽകി. ക്രൈസ്റ്റ് ചർച്ചിലെയും ന്യൂസിലൻഡിലെയും ജനങ്ങൾക്ക് വേണ്ടിയുള്ള എല്ലാ വിധ സന്ദേശങ്ങൾക്കും ഞാൻ നന്ദി പറയുകയും ചെയ്യുന്നു’ എന്നാണ് മാത്യു േഹാക്കിൻസ് ട്വിറ്ററിൽ കുറിച്ചത്. കൂടാതെ ഇഫ്താറിെൻറ വിവിധ ഫോേട്ടാകളും അദ്ദേഹം പോസ്റ്റ് ചെയ്തു. ന്യൂസിലൻഡ് സ്ഥാനപതിയുടെ സാന്നിധ്യം ആ രാജ്യം സഹിഷ്ണുതക്കും സൗഹാർദത്തിനും നൽകുന്ന വലിയ പ്രാധാന്യമാണ് സൂചിപ്പിക്കുന്നതെന്നും ഇത് ഏറെ ആഹ്ലാദം പകരുന്നതാണെന്നും െഎ.െഎ.സി ജനറൽ സെക്രട്ടറി എം.പി.എം. റഷീദ് പറഞ്ഞു.
നൂറുകണക്കിനാളുകൾ പെങ്കടുത്ത ഇഫ്താറിൽ പി. ബാവഹാജി അധ്യക്ഷത വഹിച്ചു. എം.പി.എം. റഷീദ് സ്വാഗതവും െഎ.െഎ.സി വൈസ് പ്രസിഡൻറ് ടി.കെ. അബ്ദുൽ സലാം നന്ദിയും പറഞ്ഞു. സിംസാറുൽ ഹഖ് ഹുദവി, ഇന്ത്യൻ എംബസി െഡപ്യൂട്ടി ചീഫ് ഒാഫ് മിഷൻ സ്മിതാ പാന്ത്, അബൂദബി സെക്യൂരിറ്റി പൊലീസ് മേധാവി ക്യാപ്റ്റൻ ഖാലിദ് അബ്ദുല്ല അഹമ്മദ് അൽ ഹമ്മാദി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.