അജ്മാന്: തൊഴിലുടമ മുങ്ങിയതോടെ ഇന്ത്യക്കാരടങ്ങുന്ന നാൽപതോളം തൊഴിലാളികള്‍ ദുരി തത്തില്‍. അജ്മാന് നുഐമിയയില്‍ പ്രവര്‍ത്തിക്കുന്ന ഇറാഖി കെട്ടിട നിര്‍മ്മാണ കമ്പനി യിലെ ജറഫില്‍ താമസിക്കുന്ന തൊഴിലാളികളാണ് തൊഴിലുടമ മുങ്ങിയത് കാരണം ദുരിതമനുഭവ ിക്കുന്നത്. നാല്പതോളം വരുന്ന തൊഴിലാളികള്‍ക്ക് ആറു മാസത്തിലേറെ ശമ്പള കുടിശികയുണ്ട്. പതിനാലു പേരുടെ വിസ ഇത് വരെ അടിച്ചിട്ട് പോലുമില്ല. കമ്പനി പി.ആര്.ഒയും നാടുവിട്ടതായി തൊഴിലാളികള്‍ പറയുന്നു. പണമടക്കാത്തതിനെ തുടര്‍ന്ന് താമസ കേന്ദ്രത്തിലെ വൈദ്യുതി കഴിഞ്ഞ ദിവസം വേർപ്പെടുത്തി.
അതോടെ പല തൊഴിലാളികളും പുറത്ത് വിരിച്ചാണ് അന്തിയുറങ്ങുന്നത്. വൈകുന്നേരം അടുത്തുള്ള പള്ളികളില്‍ പോയാണ് പലരും വിശപ്പടക്കുന്നത്.
എല്ലാവരുടെയും പാസ്പോര്‍ട്ട് കയ്യിലുണ്ടെന്നും ഇന്ത്യന്‍ അസോസിയേഷന് വഴി ടിക്കറ്റ് ലഭ്യമാക്കി ഇവരെ നാട്ടിലേക് അയക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി പറഞ്ഞു. അജ്മാനിലെ മലയാളികളുടെ യാസ്മീന് ബില്‍ഡിംഗ് കൂട്ടായ്മ ഇവര്‍ക്ക് ഏതാനും ദിവസത്തേക്കുള്ള ആവശ്യ വസ്തുക്കള്‍ എത്തിച്ച് നല്‍കിയിട്ടുണ്ട്.
വിസക്ക് പണം നല്‍കിവന്ന പലര്‍ക്കും കഴിഞ്ഞ ആറു മാസമായി ശമ്പളം ലഭിക്കാത്തത് നാട്ടിലെ കുടുംബങ്ങളെയും ദുരിതത്തിലാക്കിയതായി ഇവര്‍ പറയുന്നു.
പ്രശ്നത്തിനൊരു പരിഹാരമായി നാട്ടിലേക്കോ അതല്ലെങ്കില്‍ ഇവിടെ മറ്റെന്തെങ്കിലോ ജോലി ലഭിച്ചാല്‍ മതിയായിരുന്നെന്ന് തൊഴിലാളികള്‍ പറയുന്നു.
മലയാളിയായ പി.ആര്.ഒ യെ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ അയാളെയും ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും തൊഴിലാളികള്‍ പറയുന്നു.
യു.പി, ബീഹാര്‍, നൈജീരിയ, പാകിസ്താന് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് തൊഴിലാളികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.