അബൂദബി: പ്രതിരോധ കുത്തിവെപ്പ് വിരുദ്ധ പ്രചാരണങ്ങൾക്ക് യു.എ.ഇയിൽ സ്വീകാര്യത ലഭിക്കുന്നതിൽ ആശങ്കയറിയിച്ച് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും. പത്തിലൊന്ന് രക്ഷിതാക്കൾ തങ്ങളുെട കുട്ടികൾക്ക് കുത്തിവെപ്പ് നൽകു ന്നതിന് എതിരാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. പുതിയ കുത്തിവെപ്പുകൾക്ക് നേരെയുള്ള സംശയങ്ങൾ വർധിക്കുന്നുവെന്നും കുത്തിവെപ്പുകളുടെ ഗുണത്തെ കുറിച്ച് പലർക്കും അവബോധമില്ലെന്നും പഠനം പറയുന്നു.
അൽെഎൻ തവാം ആശുപത്രിയിലെ ഡോ. ഹുസ്സം അൽ തതാരിയും നാലു ജീവനക്കാരും ഉൾപ്പെെട്ട സംഘം 400 രക്ഷിതാക്കളിൽ നടത്തിയ സർവേശയാണ് ഇക്കാര്യം വ്യക്താക്കുന്നത്. സർവേയിൽ പെങ്കടുത്ത ഭൂരിപക്ഷവും കുത്തിവെപ്പിെൻറ ഗുണങ്ങൾ അംഗീകരികുന്നുവെങ്കിലും 10 ശതമാനം പേർ ചില രോഗങ്ങൾ തടയുന്നതിന് കുത്തിവെപ്പ് ഫലപ്രദമല്ലെന്ന് വിശ്വസിക്കുന്നു. ചില തരം അർബുദങ്ങൾ തടയാൻ കുത്തിവെപ്പിന് സാധിക്കുമെന്ന് പകുതി പേർക്കും അറിയില്ല. 36 ശതമാനം പേർ പുതിയ പ്രതിരോധ കുത്തിവെപ്പ് കുട്ടികൾക്ക് നൽകുന്നത് സമ്മതമില്ലാത്തവരോ അക്കാര്യത്തിൽ ഉറപ്പില്ലാത്തവരോ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.