ഷാർജ: രണ്ട് മാസത്തെ വിലക്കിനുശേഷം ഗൾഫുകാരുടെ പ്രിയ മത്സ്യമായ ഷേരിയും ഷാഫിയും പൊതുമാർക്കറ്റിൽ വിൽപ്പനക്കെത ്തി. പ്രജനന കാലമായ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇവയെ പിടിക്കുന്നതും വിൽക്കുന്നതും പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം കർശനമായി നിരോധിച്ചിരുന്നു.
റമദാൻ തുടക്കത്തിൽ നിരോധനം അവസാനിച്ചതും കിലോക്ക് 12.50 ദിർഹം വിലയിൽ ലഭ്യമായതും മത്സ്യ പ്രിയർക്ക് സന്തോഷം പകരുന്നതാണ്. മറ്റു മത്സ്യങ്ങൾ ധാരാളമായി ലഭ്യമാകുന്ന സമയത്താണ് ഷാഫിക്കും ഷേരിക്കും നിയന്ത്രണം വന്നതെന്നും, അതുകൊണ്ട് ഉപഭോക്താക്കളെ നിരോധനം ബാധിച്ചിരുന്നില്ല എന്നും ഷാർജ സൂക്ക് അൽ ജുബൈൽ ഡയറക്ടർ എൻജിനിയർ ഹമീദ് ആൽ സറൂനി പറഞ്ഞു.
ഗൾഫ് മേഖലയിലെ ആദ്യത്തെ ശീതികരിച്ച മത്സ്യമാർക്കറ്റാണ് ജുബൈൽ. കടലിൽ നിന്ന് നേരിട്ട് മത്സ്യം എത്തിക്കുവാനുള്ള സൗകര്യം പ്രത്യേകതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.