???? ?????

ചേതന വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ഷമീറ റസാഖിന്

റാസല്‍ഖൈമ: ഇരട്ട ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയെങ്കിലും കാര്‍ഷിക വൃത്തിയെ തൊഴിലായി തെരഞ്ഞെടുത്ത ഷമീറ റസാഖ് 2018ലെ ചേതന വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.തൃശൂര്‍ പാവറട്ടി സ്വദേശിനി ഷമീറ റസാഖ് അജ്മാന്‍ ഹാബിറ്റാറ്റ് സ്കൂളിലെ ഫാം കോ-ഓര്‍ഡിനേറ്ററാണ്. യു.എ.ഇയില്‍ ജൈവ കൃഷിയെ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയുമാണ്.

25,000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്ന പുരസ്കാരം വിപുലമായ ചടങ്ങില്‍ ഷമീറക്ക് സമ്മാനിക്കുമെന്ന് ചേതന വനിതാ വിഭാഗം കണ്‍വീനര്‍ ആശ സുജേഷ് അറിയിച്ചു. അബ്​ദുല്‍റസാഖ് ആണ് ഷമീറ റസാഖി​​െൻറ ഭര്‍ത്താവ്. മുഹമ്മദ് യാസീന്‍, മുഹമ്മദ് തസീന്‍, ഫാത്തിമ മര്‍വ എന്നിവര്‍ മക്കളാണ്.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.