ദുബൈ: എമിറേറ്റിലെ ഭക്ഷ്യസുരക്ഷ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര നഗരം എന്ന ലക്ഷ്യം കൈവരിക്കുന്നതിനും രണ്ട് സ്മാർട്ട് സേവനങ്ങൾ ആരംഭിച്ചതായി ദുബൈ നഗരസഭ അറിയിച്ചു. നഗരസഭുടെ ‘ഫുഡ്വാച്ച്’ പ്ലാറ്റ്ഫോമിന് കീഴിൽ ‘ഫുഡ്വാച്ച് സ്മാർട്ട് പെർമിറ്റ്സ്’, ഫുഡ്വാച്ച് കോൺഫഡൻസ്’ എന്നീ സേവനങ്ങളാണ് അവതരിപ്പിച്ചത്. പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കാനും ലഭ്യമായ വിഭവങ്ങൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്താനും അധികൃതർക്കും ഭക്ഷ്യ സ്ഥാപനങ്ങൾക്കും സേവനദാതാക്കൾക്കും ഉപഭോക്താക്കൾക്കും നിരവധി ഒാൺലൈൻ സംവിധാനങ്ങളുടെ ഉപയോഗം സാധ്യമാക്കി രാജ്യത്തിെൻറ ഭക്ഷ്യ സുരക്ഷ സംസ്കാരം മെച്ചപ്പെടുത്തുന്നതിനാണ് ഫുഡ്വാച്ച് പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുന്നത്.
ദുബൈയിൽ ഭക്ഷ്യസുരക്ഷയിൽ മാനുഷിക മികവ് വർധിപ്പിക്കുന്നതിനും ഭക്ഷ്യസുരക്ഷ സംവിധാനം ഏകോപിപ്പിക്കുന്നതിനും സ്ഥിതിവിവര കണക്കുകളും വിവരങ്ങളും ഉപയോഗപ്പെടുത്തുന്ന ഉദ്യമത്തിനുള്ള സവിശേഷ വേദിയാണ് ഫുഡ്വാച്ച് എന്ന് ദുബൈ നഗരസഭയുടെ ആരോഗ്യ^സുരക്ഷ^പരിസ്ഥിതി മേഖല സി.ഇഒ ഖാലിദ് മുഹമ്മദ് ശരീഫ് അൽ അവാദി പറഞ്ഞു. ഭക്ഷ്യസുരക്ഷ നടപടികളുടെ ദൈനംദിന റെക്കോർഡുകൾ കൈകാര്യം ചെയ്യൽ വെല്ലുവിളിയാവുകയാണ്.
നിലവിൽ 90 ശതമാനത്തിലധികം രേഖകളും നഗരസഭ സൂക്ഷിക്കുന്നത് കടലാസിലാണ്. കടലാസുരേഖകളുടെ ഉപയോഗം കുറക്കുകയാണ് ഫുഡ്വാച്ച് പ്ലാറ്റ്ഫാമിെൻറ അവതരണത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ഭക്ഷ്യമേളകൾ സംഘടിപ്പിക്കുന്നതിനുള്ള അനുമതി, ഭക്ഷ്യവാഹനങ്ങളുടെ ലൈസൻസ്, സ്കൂൾ കാൻറീനുകളിലെ ഭക്ഷ്യവിതരണത്തിന് അനുമതി എന്നിവ ‘ഫുഡ്വാച്ച് സ്മാർട്ട് പെർമിറ്റ്സ്’ മുഖേന ലഭിക്കും. ഇതുവഴി ലൈസൻസ് ലഭ്യമാകാനുള്ള സമയം 50 മണിക്കൂറിൽനിന്ന് അഞ്ച് മിനിറ്റായി കുറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.