ദുബൈ: സഹപ്രവർത്തകനെ കാൽനടയാത്രക്കാർക്കുള്ള ടണലിൽവെച്ച് കൊലപ്പെടുത്തിയ രണ്ട് ഹോട്ടൽ ജീവനക്കാർക്ക് ജീവപര്യന്തം. കൊലപാതകത്തിന് ശേഷം രാജ്യം വിട്ട പ്രതികളുടെ അഭാവത്തിൽ ദുബൈ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. 30ഉം 24ഉം വയസ്സുള്ള രണ്ട് പാകിസ്താനികളാണ് പ്രതികൾ. കൊല്ലപ്പെട്ടയാളുടെ രാജ്യമോ വയസ്സോ രേഖകളിൽ വ്യക്തമാക്കിയിട്ടില്ല.
ദുബൈ നാഇഫിലെ ഫൈവ് സ്റ്റാർ ഹോട്ടലിലെ ജീവനക്കാരായിരുന്നു കൊല്ലപ്പെട്ടയാളും പ്രതികളും. അതേ ഹോട്ടലിലെ മറ്റൊരു ജീവനക്കാരനാണ് സാക്ഷി. പ്രതികൾ വേറെ സ്ഥലത്തായിരുന്നു താമസിച്ചിരുന്നതെന്നും സാധാരണ അവർ തങ്ങളോടൊപ്പമല്ല ജോലിക്ക് പോകാറുള്ളതെന്നും സാക്ഷി പ്രോസിക്യൂട്ടർമാരെ അറിയിച്ചു. സംഭവദിവസം ഇവർ തങ്ങളോടൊപ്പമാണ് ജോലിക്ക് വന്നത്.
ടണലിലൂടെ നടക്കുന്നതിനിടെ ഫോൺ വന്നു. അതിനാൽ താൻ നടത്തം നിർത്തി ഫോണിൽ സംസാരിച്ചു. തുടർന്ന് ടണലിൽനിന്ന് നിലവിളി കേട്ടേതാടെ അങ്ങോട്ട് ഒാടിച്ചെല്ലുകയായിരുന്നു. പ്രതികൾ കൊല്ലപ്പെട്ടയാളെ ക്രൂരമായി മർദിക്കുന്നതാണ് കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി മർദനമേറ്റയാളെ ആശുപത്രിയിേലക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ആക്രമണം ആസൂത്രിതമായിരുന്നുവെന്ന് കരുതുന്നതായി സാക്ഷി പറഞ്ഞു. ആക്രമണ കാരണം അവ്യക്തമാണെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.