റമദാനിൽ സർക്കാർ ഒാഫീസുകൾ ഒമ്പതു മുതൽ രണ്ടു വരെ

ദുബൈ: റമദാൻ വേളയിൽ യു.എ.ഇയിലെ പൊതുമേഖലാ സ്​ഥാപനങ്ങളിലെ ജീവനക്കാരുടെ ജോലി സമയം അഞ്ചു മണിക്കൂർ ആയിരിക്കും. എല്ലാ മന്ത്രാലയങ്ങളുടെയും ഫെഡറൽ സ്​ഥാപനങ്ങളുടെയും പ്രവർത്തന സമയം ഇതു പ്രകാരമായിരിക്കും.

മാനവ വിഭവശേഷി സംബന്ധിച്ച ഫെഡറൽ അതോറിറ്റി (ഫഹർ) ആണ്​ ഇതു സംബന്ധിച്ച അറിയിപ്പ്​ പുറത്തിറക്കിയത്​. രാവിലെ ഒമ്പതു മണിക്ക്​ ആരംഭിച്ച്​ ഉച്ചക്ക്​ രണ്ടു മണി വരെയാണ്​ ഒാഫീസുകൾ പ്രവർത്തിക്കുക. എന്നാൽ, കുടുതൽ സമയം ജോലി ആവശ്യമായ വിഭാഗങ്ങളിലെ പ്രവർത്തനങ്ങൾ അതിനു ശേഷവും തുടരും.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.