ശ്രീലങ്കക്ക് ​െഎക്യദാർഢ്യം; ലങ്കൻ പതാകണിഞ്ഞ് ബുർജ് ഖലീഫ

ദുബൈ: ഇൗസ്​റ്റർ ദിനത്തിൽ ഭീകരാക്രമണം നേരിടേണ്ടി വന്ന ലങ്കൻ ജനതക്ക്​ ​െഎക്യദാർഢ്യം പ്രഖ്യാപിച്ച്​ സഹിഷ്​ണുത യുടെ ആഗോള തലസ്​ഥാനമായ യു.എ.ഇ. ലോകത്തെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുർജ്​ ഖലീഫയിൽ ലങ്കൻ പതാകയുടെ വർണം നിറച്ചു ം ​ സമാധാനത്തി​​െൻറയും സഹിഷ്ണുതയുടെയും ലോകത്തിനായി ഒന്നിച്ചു നില്‍ക്കാം എന്ന സന്ദേശം കുറിച്ചുമാണ്​ ലങ്കയോടൊപ്പമാണ്​ തങ്ങളെന്ന്​ യു.എ.ഇ ആവർത്തിച്ചത്​.

കഴിഞ്ഞ ദിവസം അബൂദബിയിൽ പ്രസിഡൻഷ്യൽ പാലസ്​, അബൂദബി നാഷനൽ ഒായിൽ കമ്പനി ആസ്​ഥാനം എന്നിവയും ലങ്കൻ പതാകയുടെ നിറങ്ങളുള്ള പ്രകാശങ്ങൾ തെളിച്ചിരുന്നു. യു.എ.​ഇ വൈസ്​ പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തുമും അബുദബി കിരീടാവകാശി ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനുമാണ്​ അതിക്രമത്തെ അപലപിച്ച്​ ആദ്യം രംഗത്തു വന്ന​ ലോകനേതാക്കൾ.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.