അബൂദബി: ലോകത്തെ ആദ്യ പോസിബിലിറ്റീസ് മന്ത്രാലയം യു.എ.ഇയിൽ രൂപവത്കരിച്ചതായി യ ു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാ ശിദ് ആൽ മക്തൂം പ്രഖ്യാപിച്ചു. മന്ത്രിയില്ലാത്ത മന്ത്രാലയമാണിത്. പ്രധാന ദേശീയ വിഷയങ്ങൾക്ക് വേണ്ടിയായിരിക്കും പോസിബിലിറ്റീസ് മന്ത്രാലയം പ്രവർത്തിക്കുകയെന്നും മന്ത്രിസഭക്കായിരിക്കും ഇതിെൻറ ചുമതലയെന്നും മുഹമ്മദ് ബിൻ റാശിദ് ട്വിറ്ററിൽ അറിയിച്ചു.
ജനങ്ങൾക്കുള്ള സേവനങ്ങൾ, കാത്തിരിപ്പ് സമയം 60 ദിവസത്തിൽനിന്ന് ആറ് മിനിറ്റായി കുറക്കുന്ന ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകൾ തുടങ്ങി നിരവധി പദ്ധതികൾക്ക് വേണ്ടി പുതിയ മന്ത്രാലയം പ്രവർത്തിക്കും. രാജ്യത്തുടനീളമുള്ള യുവ പ്രതിഭകളെ കണ്ടെത്താനുള്ള വേദി ആരംഭിക്കുമെന്നും മുഹമ്മദ് ബിൻ റാശിദ് പറഞ്ഞു. ഭാവിയിൽ വിവിധ വെല്ലുവിളികളുയരുമെന്നതിനാൽ, സർക്കാറിന് പുതിയ സമീപന രീതികൾ ആവശ്യമാണ്. അസാധ്യം എന്ന വാക്ക് തങ്ങളുടെ നിഘണ്ടുവിലില്ലെന്നും മുഹമ്മദ് ബിൻ റാശിദ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.