അബൂദബി: അബൂദബി കേരള സോഷ്യൽ സെൻറർ (കെ.എസ്.സി) സംഘടിപ്പിച്ച കർണാട്ടിക് വയലിൻ ഡ്യുവ റ്റ് ശ്രദ്ധേയമായി. പ്രശസ്ത വയലിൻ വാദകരായ ഇടപ്പള്ളി അജിത് കുമാർ, കൃഷ്ണ അജിത്ത്, മൃദംഗ വിദ്വാൻ ബാലകൃഷ്ണക്കമ്മത്ത്, ഘടം വാദകൻ വാഴപ്പള്ളി കൃഷ്ണകുമാർ എന്നിവരാണ് പരിപാടി അവതരിപ്പിച്ചത്.
സ്വാതി തിരുനാൾ കൃതികളും ത്യാഗരാജ കൃതികളുമൊക്കെ വേദിയിൽ അവതരിപ്പിച്ചപ്പോൾ നിറകയ്യടികളോടെയാണ് ആസ്വാദകർ സ്വീകരിച്ചത്. കെ.എസ്.സി പ്രസിഡൻറ് എ.കെ. ബീരാൻകുട്ടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ചന്ദ്രശേഖരൻ കലാകാരന്മാരെ പരിചയപ്പെടുത്തി. മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങൾ കലാകാരന്മാർക്ക് പുസ്തകങ്ങൾ ഉപഹാരമായി നൽകി. സാഹിത്യ വിഭാഗം സെക്രട്ടറി അബ്ദുൽ ഗഫൂർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.