അബൂദബി: ന്യൂസിലൻഡ് ക്രൈസ്റ്റ് ചർച്ചിൽ ഭീകരാക്രമണമുണ്ടായ പള്ളികളിലെ ഇമാമുമ ാർക്ക് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സ്വീകരണം നൽകി. അൽ നൂർ മസ്ജിദ് ഇമാം ശൈഖ് ജമാൽ ഫൗദ, ല ിൻവുഡ് മസ്ജിദ് ഇമാം ശൈഖ് അലാബി ലത്തീഫ് എന്നിവരെയാണ് സ്വീകരിച്ചത്.
വേൾഡ് കൗൺസിൽ ഒാഫ് മുസ്ലിം കമ്യൂണിറ്റീസ് പ്രസിഡൻറ് ഡോ. അലി റാശിദ് അൽ നുൈഎമി യു.എ.ഇയിലെ ന്യൂസിലൻഡ് സ്ഥാനപതി മാത്യു ഹോക്കിൻസ് എന്നിവരോടൊപ്പമാണ് ഇമാമുമാർ എത്തിയത്. ഇരു ഇമാമുമാരെയും സ്വീകരിച്ച മുഹമ്മദ് ബിൻ സായിദ് അവരുമായി സംഭാഷണം നടത്തി. സഹിഷ്ണുതയും സഹവർത്തിത്വവും സമാധാനവും ആഹ്വാനം ചെയ്യുന്ന ഇസ്ലാമിെൻറ യഥാർഥ പ്രതിച്ഛായ ശാക്തീകരിക്കുന്നതിൽ മുസ്ലിം പണ്ഡിതർ വഹിക്കുന്ന പങ്കിനെ അദ്ദേഹം പ്രശംസിച്ചു. ന്യുസിലൻഡ് ജനതയുടെ നിലപാടിനെയും അവബോധത്തെയും പ്രകീർത്തിച്ചു.
മസ്ജിദ് ആക്രമണ പ്രതിസന്ധിയെ നേരിടുന്നതിന് പ്രധാനമന്ത്രി ജസീന്തയുടെ നേതൃത്വത്തിൽ ന്യുസിലൻഡ് സർക്കാർ സ്വീകരിച്ച സമീപനത്തെയും മുഹമ്മദ് ബിൻ സായിദ് പ്രശംസിച്ചു. യു.എ.ഇക്ക് നന്ദിയറിയിച്ച ഇമാമുമാർ ദുരന്തവേളയിൽ ന്യുസിലൻഡ് മുസ്ലിംകൾക്കൊപ്പം മാനുഷിക നിലപാടുമായി നിന്ന രാജ്യത്തിെൻറ നിലപാടിനെ പ്രശംസിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.