അജ്മാന് : സര്‍ക്കാര്‍ രേഖകള്‍ വ്യാജമായി നിര്‍മ്മിച്ച മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. സർക്കാർ വകുപ്പുകളിൽ നിന്ന് അനുമതി ലഭിച്ച രീതിയില്‍ വാടക കരാര്‍ വ്യാജമായി നിര്‍മ്മിക്കുകയായിരുന്നു സംഘം. ഒരു അറബിയും രണ്ട് ഏഷ്യന്‍ സ്വദേശികളുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പണം ഈടാക്കി സര്‍ക്കാര്‍ രേഖകള്‍ വ്യാജമായി നിര്‍മ്മിച്ചു നല്കുന്ന അറബ് സ്വദേശിയെ കുറിച്ച് ലഭിച്ച വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായതെന്ന് അജ്മാന് പൊലീസ് കുറ്റാന്വേഷണ വിഭാഗം മേധാവി ലഫ്റ്റ.കേണല്‍ അല്‍ അഹമദ് സഈദ് അല്‍ നുഐമി പറഞ്ഞു.
2,500 ദിര്‍ഹം ഈടാക്കിയാണ് പ്രതി വാടക കരാര്‍ അടക്കമുള്ള രേഖകള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നത്. പിടികൂടിയ പ്രതിയില്‍ നിന്ന് നിരവധി വ്യാജ രേഖകള്‍ പൊലീസ് കണ്ടെടുത്തു. മറ്റു രണ്ടു സഹകാരികള്‍ കൂടിയുള്ള വിവരവും പൊലീസിെൻറ ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. ഇൗ വിവരത്തിെൻറ അടിസ്ഥാനത്തില്‍ പൊലീസ് ഏഷ്യക്കാരായ മറ്റു രണ്ടു പേരെയും പിടികൂടി. പ്രതികളെ തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യുഷന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.