ദുബൈ: ലോകം കാത്തിരിക്കുന്ന എക്സ്പോ2020യുടെ ഭാഗമായി ദുബൈയുടെ സ്വന്തം എയർലൈൻ ആയ എമിറേറ്റ്സിെൻറ വിമാനങ്ങള്‍ രൂപം മാറുന്നു. 40 എമിറേറ്റ്സ് വിമാനങ്ങളാണ് എക്സപോയുടെ വിവിധ വര്‍ണങ്ങളിലെ ലോഗോ അണിഞ്ഞ് പറക്കുക. എമിറേറ്റ്സിെൻറ 20 എയര്‍ബസ് എ 380 വിമാനങ്ങളും 20 ബോയിങ് 777 വിമാനങ്ങളുമാണ് പുതിയ ഡിസൈനിലേക്ക് മാറുന്നത്.
എക്സ്പോ 2020 യുടെ ഭാഗമായി ദുബൈ നഗരത്തിലേക്ക് എത്തുന്ന രണ്ടരകോടി സന്ദര്‍ശകരെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് ദുബൈയുടെ ദേശീയ വിമാനകമ്പനിയുടെ ഒരുക്കങ്ങള്‍. ഓറഞ്ച്, മരതകപച്ച, ആകാശനീല എന്നീ വര്‍ണങ്ങളിലാണ് 2020 ലോഗോ വിമാനത്തില്‍ ചേര്‍ത്തിരിക്കുന്നത്. അവസരം, സുസ്ഥിരത, സജീവത എന്നിവയെ സൂചിപ്പിക്കുന്നതാണ് ഈ വര്‍ണങ്ങളെന്ന് അധികൃതര്‍ പറഞ്ഞു. എമിറേറ്റ്സ് നടപ്പാക്കിയ ഏറ്റവും വലിയ രൂപമാറ്റമാണിത്. 14 മാസം കൊണ്ടാണ് രൂപമാറ്റം പൂര്‍ത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.