ദുബൈ: ഇനോക്, ഇപ്പോക് ഇന്ധന സ്റ്റേഷനുകളിൽ പെട്രോളിെൻറയും മറ്റു ഉൽപന്നങ്ങളുട െയും വില െമാബൈൽ ഫോൺ മുഖേന അടക്കാൻ സൗകര്യം. ഇതിനായി ഉപഭോക്താക്കൾ ആപ്പിൾ സ്റ്റോറിൽനിന്നോ ഗൂഗ്ൾ പ്ലേ സ്റ്റോറിൽനിന്നോ ‘ഇനോക് പേ’ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യണം. ഫേസ്ബുക്, ട്വിറ്റർ, ഗൂഗ്ൾ അക്കൗണ്ടുകൾ മുഖേനയും ലോഗിൻ ചെയ്യാൻ സാധിക്കും.
‘ഇനോക് പേ’ ആപ്ലിക്കേഷനിൽ ക്രെഡിറ്റ്^ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ ചേർക്കാൻ സാധിക്കും. വിസ, മാസ്റ്റർ കാർഡ്, ഡൈനേഴ്സ് കാർഡ് എന്നിവ ലിങ്ക് ചെയ്യാൻ കഴിയും. മൊബൈൽ ഫോണിലൂടെ ബിൽ അടച്ചാൽ ഉപഭോക്താവിനും സേവനം നൽകിയ ജീവനക്കാരനും ഡിജിറ്റൽ രശീതി ലഭിച്ചും. മുമ്പത്തെ ഇടപാടുകൾ പരിശോധിക്കാനും സൗകര്യമുണ്ടെന്ന് ഇനോക് അധികൃതർ അറിയിച്ചു.
ഇനോകിെൻറയും ഇപോകിെൻറയും സർവീസ് സ്റ്റേഷനുകളിൽ 2014 മുതൽ വെഹിക്കിൾ െഎഡൻറിഫിക്കേഷൻ പാസ് മുഖേന പണമടക്കൽ സാധ്യമാണ്. സമ്പൂർണമായി സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമായ ഇനോക് രാഷ്ട്രനേതാക്കളുടെ കാഴ്ചപ്പാടുകളെ പിന്തുണക്കുന്നതിന് ഉപഭോക്താക്കൾക്ക് അത്യാധുനിക സാേങ്കതിക വിദ്യയിലൂടെ സേവനം ലഭ്യമാക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് സി.ഇ.ഒ സൈഫ് ഹുമൈദ് അൽ ഫലാസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.