ദുബൈ: സർക്കാറിന്റെ പ്രവർത്തനങ്ങളിൽ നിർമിത ബുദ്ധി ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകളുടെ ഉപയോഗം വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായി മന്ത്രിസഭ മിനിസ്റ്റീരിയൽ ഡവലപ്മെന്റ് കൗൺസിലിന്‍റെ പേരിൽ മാറ്റം. ഇനി മുതൽ മിനിസ്റ്റീരിയൽ കൗൺസിൽ ഫോർ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് ഡവലപ്മെന്റ് എന്ന പേരിലായിരിക്കും വകുപ്പ് അറിയപ്പെടുക. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാനാണ് കൗൺസിൽ ചെയർമാൻ. ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള ടീമായിരിക്കും എ.ഐ സാങ്കേതിക വിദ്യകൾ സർക്കാർ സംവിധാനങ്ങളിൽ നടപ്പിലാക്കുന്നതിന് മേൽനോട്ടം വഹിക്കുക.
നിർമിത ബുദ്ധി സാങ്കേതിക വിദ്യകളിലൂടെ സർക്കാർ നയങ്ങൾ, നിയമങ്ങൾ, സേവനങ്ങൾ എന്നിവ കാര്യക്ഷമമായി നടപ്പിലാക്കുന്നതിലാണ് കൗൺസിൽ ശ്രദ്ധകേന്ദ്രീകരിക്കുക. അടുത്ത വർഷത്തോടെ സർക്കാർ സേവനങ്ങളിൽ പകുതിയിൽ എ.ഐ പിന്തുണയോടെയുള്ള സാങ്കേതിക വിദ്യകൾ വഴി ആയിരിക്കുമെന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.