Posted On
date_range Updated On
date_range കുടുംബ സംഗമം സംഘടിപ്പിച്ച് റാക് ജയില്‍ വകുപ്പ്
റാസല്‍ഖൈമ: ‘കുടുംബ ഐക്യം’ എന്ന വിഷയത്തില്‍ എമിറേറ്റിലെ തടുവകാർക്കായി കുടുംബ സംഗമം സംഘടിപ്പിച്ച് റാക് ജയില്‍ വകുപ്പ്. യു.എ.ഇ കുടുംബ വര്‍ഷ പദ്ധതികളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ വിവിധ കുറ്റകൃത്യങ്ങളിലകപ്പെട്ട് ശിക്ഷ അനുഭവിക്കുന്ന തടവുകാര്‍ക്ക് കുടുംബങ്ങളുമായുള്ള കൂടിക്കാഴ്ചക്ക് അധികൃതര്‍ സൗകര്യമൊരുക്കി.
തടവുകാരെയും അവരുടെ കുടുംബങ്ങളെയും വീണ്ടുമൊന്നിപ്പിക്കുകയായിരുന്നു സംഗമത്തിന്‍റെ ലക്ഷ്യം. ഇത് തടവുകാര്‍ക്ക് മാനസികാരോഗ്യം ശക്തിപ്പെടുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. ജയില്‍ വകുപ്പ് ഡയറക്ടര്‍ ലെഫ്റ്റനന്‍റ് കേണല്‍ ഹമദ് ഖാലിദ് അല്‍ മത്താര്‍, വനിതാ പൊലീസ് മേധാവി മേജര്‍ അമല്‍ ഹസന്‍ അല്‍ ഉബൈദ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.