ദിബ്ബ അൽ ഹിസനിൽ നിർമാണം പൂർത്തിയായ സ്ത്രീകൾക്കായുള്ള ബീച്ച്​

ദിബ്ബ അൽ ഹിസനിൽ വനിത ബീച്ച്​ പാർക്ക്​ സജ്ജം

ഷാർജ: എമിറ്റേിലെ ദിബ്ബ അൽ ഹിസനിൽ 6,350 ചതുരശ്ര മീറ്ററിൽ വനിതകൾക്ക്​ വേണ്ടി മാത്രമായുള്ള ബീച്ച്​ പാർക്കിന്‍റെ​ നിർമാണം പൂർത്തീകരിച്ച്​ ഷാർജ പൊതുമരാമത്ത്​ വകുപ്പ്​. സ്ത്രീകളുടെ വിനോദ, സേവന സൗകര്യങ്ങൾ വികസിപ്പിക്കുകയും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിന്‍റെ ഭാഗമായാണ്​ പുതിയ ബീച്ച്​ പാർക്കിന്‍റെ നിർമാണം​.

സാമൂഹികവും കായികപരവും വിനോദപരവുമായ പ്രവർത്തനങ്ങൾക്കുള്ള സംയോജിതമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന രണ്ട്​ വിഭാഗങ്ങളുള്ള കെട്ടിടത്തിന്‍റെ നിർമാണം ഉൾകൊള്ളുന്നതാണ്​ ബീച്ച്​ വികസന പദ്ധതി. ഫിറ്റ്‌നസ് ഹാൾ, ക്രിയേറ്റിവിറ്റി ഹാൾ, കഫേ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾ, ക്ലിനിക്, പ്രാർഥന മുറി, ഗാർഡ്​ റൂമുകൾ എന്നിവയാണ്​ കെട്ടിടത്തിൽ ഉൾപ്പെടുന്ന സൗകര്യങ്ങൾ. കായിക, വിനോദ പ്രവർത്തനങ്ങൾക്കായി സുരക്ഷിതമായ റബർ ഷീറ്റ്​ പാകിയ തറയോട്​ കൂടിയ തണലുള്ള കളിസ്ഥലം, വാട്ടർഫ്രണ്ട്​ വരെ നീളുന്ന റബർ ജോഗിങ്​ ട്രാക്ക്​ എന്നിവ സജ്ജമാണ്​​. ശക്​തമായ തിരയിൽ നിന്ന്​ ബീച്ചിനെ സംരക്ഷിക്കുന്നതിനായി 200 മീറ്റർ നീളത്തിൽ കരിങ്കൽ ഭിത്തിയും നിർമിച്ചിട്ടുണ്ട്​.

സ്വകാര്യത ഉറപ്പാക്കാനായി മൂന്ന്​ മീറ്റർ ഉയരത്തിലാണ്​ വേലി കെട്ടിയിരിക്കുന്നത്​. കൂടാതെ ലൈഫ്​ ഗാർഡുകൾക്കുള്ള ടവറുകളും കുളിക്കാനുള്ള സ്​ഥലവും സർവിസ്​ റൂമുകളും നിർമിച്ചിട്ടുണ്ട്​. 

Tags:    
News Summary - Women's beach park ready in Dibba Al Hisn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.