അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിച്ച
ടൗണ്‍ ഹാള്‍ മീറ്റിങ്ങില്‍ നിന്ന്
അബൂദബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്റര് (ഐ.ഐ.സി.) അബൂദബിയുടെ ഭാവി പ്രവര്‍ത്തന പദ്ധതികളും ഉപസമിതികളുടെ രൂപരേഖകളും പ്രഖ്യാപിച്ചു. ഐ.ഐ.സി സെന്‍ററില്‍ നടന്ന യോഗത്തിൽ സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ, ജനസേവന മേഖലകളില്‍ കൂടുതല്‍ സജീവമായി ഇടപെടുന്നതിലൂടെ അബൂദബിയിലെ ഇന്ത്യന്‍ സമൂഹത്തെ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികളാണ് വിവിധ വിഭാഗങ്ങള്‍ അവതരിപ്പിച്ചത്.
പരിപാടിയില്‍ പ്രസിഡന്‍റ് റൗഫ് അഹ്‌സനി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. മുതിര്‍ന്ന നേതാവ് യു. അബ്ദുല്ല ഫാറൂഖി യോഗം ഉദ്ഘാടനം ചെയ്തു. കമ്മിറ്റി അംഗങ്ങളായ വി.പി.കെ. അബ്ദുള്ള, അബ്ദുല്ല നദ്വി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അലി കാടാമ്പുഴ പ്രാര്‍ഥന നടത്തി.
വിവിധ ഉപസമിതികളുടെ ഇന്‍ചാര്‍ജുമാരായ ഹൈദര്‍ ബിന്‍ മൊയ്ദു (മീഡിയ), അഹമ്മദ് കുട്ടി തൃത്താല (റിലീഫ്), ജൂബൈര്‍ വെള്ളാടത്ത് (ലിറ്ററേച്ചര്‍), മുഹമ്മദ് കുഞ്ഞി കൊളവയല്‍ (മതകാര്യം), അഷ്റഫ് നജാത് (ഐ.ടി), ഹംസ നടുവില്‍ (കായികം), ഷംസുദ്ദീന്‍ നരിക്കോടന്‍ (കള്‍ച്ചറല്‍), സലിം നാട്ടിക (പബ്ലിക് റിലേഷന്‍), സാലിഹ് വാഫി (വിദ്യാഭ്യാസം) എന്നിവര്‍ ഒരു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പദ്ധതികള്‍ വിശദീകരിച്ചു. സെന്‍ററിന്‍റെ വെബ്‌സൈറ്റ് ലോഞ്ച് റഊഫ് അഹ്‌സനിയും ഔദ്യോഗിക വാട്‌സാപ്പ് ചാനല്‍ ലോഞ്ച് അഡ്വ. മുഹമ്മ്ദ് കുഞ്ഞിയും നിര്‍വഹിച്ചു. ചീഫ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ ബാസിത് കായക്കണ്ടി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.