ദുബൈ: നാട്ടിലെ സമ്പദ് വ്യവസ്ഥയുടെ നെട്ടല്ലാണ് പ്രവാസികളെന്ന പ്രശംസ കേൾക്കാൻ തുട ങ്ങിയിട്ട് കാലമേറെയായി. എന്നാൽ, കാലാകാലങ്ങളായി ഭരണത്തിലേറുന്നവർ ഇവർക്ക് വേണ് ടി എന്തു െചയ്യുന്നു എന്ന് ആലോചിക്കേണ്ടതുണ്ട്. ഒാരോ പ്രവാസിക്കും വിവിധ രാജ്യക്കാരോ ട് മൽസരിക്കേണ്ടിവരുന്നുണ്ട്. ഇതിൽ മികവ് തെളിയിക്കുന്നവരാണ് പ്രവാസ ലോകത്ത് ശ്രദ്ധിക്കെപ്പടുക. ഇൗ കഴിവുകൾ തിരിച്ചറിഞ്ഞ് ശരിയായ പിന്തുണ നൽകിയാൽ പ്രവാസികൾക്ക് ഇനിയും േനട്ടങ്ങൾ കൈവരിക്കാനാകും. ഗൾഫിലെ സ്വദേശിവൽക്കരണം മൂലം തിരിച്ചുപോരേണ്ടി വരുന്ന പ്രവാസികളുടെ പുനരധിവാസത്തിന് അടിയന്തിര പ്രാധാന്യം നൽകേണ്ടതുണ്ട്. 2016 മുതൽ തിരിച്ചുപോക്ക്് ശക്തമാണ്. പലർക്കും നാട്ടിൽ കൂലിപ്പണി എടുക്കേണ്ട സ്ഥിതി വരെയുണ്ട്.
അഞ്ച് വർഷത്തെ കണക്ക് എടുത്താൽ ഏകദേശം 20 ശതമാനം ഗൾഫ് മലയാളികൾക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. എല്ലാ മേഖലയിലും ആധുനിക സാേങ്കതിക വിദ്യകൾ സ്വീകരിക്കുന്ന രീതിയാണ് ഗൾഫ് രാജ്യങ്ങൾക്കുള്ളത്. അതുകൊണ്ടുതന്നെ അവിദഗ്ധ തൊഴിൽ മേഖലകളിലുള്ള പതിനായിരങ്ങൾക്ക് ഭാവിയിൽ ജോലി പോയേക്കും. അതേസമയം, നിർമ്മിത ബുദ്ധി, ബ്ലോക്ചെയിൻ തുടങ്ങി നൂതന സാേങ്കതിക മേഖലകളിൽ വൻ തൊഴിലവസരം ഉണ്ടാവുകയും ചെയ്യും. ഇൗ സാധ്യതകൾ ഉപയോഗിക്കാനുള്ള മികച്ച പരിശീലനം യുവ തലമുറക്ക് നൽകണം. പ്രവാസികളുടെ ആരോഗ്യമാണ് ശ്രദ്ധിക്കേണ്ട മറ്റൊരു പ്രശ്നം. പ്രതികൂല കാലാവസ്ഥയിൽ ദിവസത്തിെൻറ ഭൂരിഭാഗം സമയവും പണിയെടുക്കേണ്ടിവരുന്ന പ്രവാസികൾ നാട്ടിൽ തിരിച്ചെത്തിയാലും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് അടിപ്പെടാറുണ്ട്.
കൃത്യമായ ദിനചര്യകൾ പാലിക്കാൻ കഴിയാതെ വരിക, കടുത്ത മാനസിക സംഘർഷം അനുഭവിക്കുക, സാമ്പത്തിക കുടുംബ പ്രശ്നങ്ങൾ നേരിടേണ്ടവരിക എന്നതൊക്കെ അവരുടെ മാസനസിക ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അത്തരക്കാർക്ക് കുറഞ്ഞ ചിലവിൽ മികച്ച ചികിൽസ ലഭ്യമാക്കാൻ സംവിധാനം വേണം. വിമാന നിരക്കു വർധന, തടവുകാർക്ക് നിയമസഹായം, കടക്കെണി മൂലംരൂപപ്പെട്ട ദുരിതങ്ങൾക്ക് പരിഹാരം, അഭയ കേന്ദ്രങ്ങളുടെ അഭാവം എന്നിവയൊക്കെ പരിഹരിക്കേണ്ട പ്രശ്നങ്ങളാണ്. വ്യാജറിക്രൂട്ട്മെൻറിെൻറ ഇരകളായി ആയിരങ്ങൾ ഗൾഫ് രാജ്യങ്ങളിൽ നരകിക്കുന്നുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് ഇത്തരം കാര്യങ്ങളിൽ എന്ത് ചെയ്യാനാവുമെന്ന് വ്യക്തമായ കാഴ്ചപ്പാടെങ്കിലും ഉള്ളവർ വേണം ഭരണത്തിലേറാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.