ദുബൈ: ലോകത്തിലെ ശ്രദ്ധേയമായ ഒട്ടക ഒാട്ട മത്സരങ്ങളിൽ പ്രമുഖമായ അൽ മർമൂം കാമൽ റേസ ിങ് ഫെസ്റ്റിവലിെൻറ 38ാം അധ്യായത്തിെൻറ സമയക്രമം പ്രഖ്യാപിച്ചു. ഏപ്രിൽ ആറു മുതൽ 18 വരെ അൽ മർമൂം സ്മാർട്ട് കാമൽ റേസിങ് ട്രാക്കിലാണ് മത്സരങ്ങൾ നടക്കുക. ഇതോടനുബന്ധിച്ച് അൽ മർമൂം ഹെറിറ്റേജ് ഫെസ്റ്റിവലും അരങ്ങേറും. ദിവസേന രാവിലെ ആറര മുതൽ പത്തര വരെയും ഉച്ച കഴിഞ്ഞ് രണ്ടര മുതൽ അഞ്ചര വരെയുമാണ് ഒട്ടക ഒാട്ട പരിപാടി. വിവിധ ജനുസിൽപ്പെട്ട ഒട്ടകങ്ങളുടെ നാല്, അഞ്ച്, ആറ്, എട്ട്,11 കിലോമീറ്റർ മത്സരങ്ങളാണ് ഒരുക്കിയിരിക്കുന്നത്.ഗോത്രക്കാരുടെയും ശൈഖ്മാരുടെയും ഒട്ടകങ്ങളുടെ വേറിട്ട മത്സരങ്ങളുണ്ടാവും. ഇമറാത്തി ജീവിതരീതികളും ഭക്ഷണ, സാംസ്കാരിക ഉൽപന്നങ്ങളും വിവിധ കലാപരിപാടികളും ഉൾക്കൊള്ളിച്ച് ഒരുക്കുന്ന പൈതൃക ഉത്സവത്തിലേക്ക് പ്രവേശനം സൗജന്യമാണ്. ദിവസേന വൈകീട്ട് മൂന്നു മുതൽ രാത്രി 11വരെയാണ് സമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.