അജ്മാന്: അന്താരാഷ്ട്ര ബ്രാൻറ് ഉല്‍പ്പന്നങ്ങളുടെ വ്യാജ പതിപ്പ് നിര്‍മ്മിക്കുന്ന സ്ഥാ പനം അധികൃതർ അടപ്പിച്ചു. അജ്മാന് വ്യാവസായിക മേഖലയിലാണ് അന്താരാഷ്ട്ര വസ്ത്ര നിര്‍മ്മാണ കമ്പനികളുടെ വ്യാജ പതിപ്പ് നിര്‍മ്മിക്കുന്ന സ്ഥാപനം പ്രവർത്തിച്ചിരുന്നത്. അജ്മാന് സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള ഉപഭോക്തൃ സംരക്ഷണ വിഭാഗം നടത്തിയ തിരച്ചിലിലാണ് ഇത് കണ്ടെത്തിയത്. വെയര്‍ഹൌസില്‍ പ്രവര്‍ത്തിച്ച സ്ഥാപനത്തില്‍ നിന്ന് പ്രമുഖ കമ്പനികളുടെ പേരും ലോഗോയും പ്രിൻറിങ്ങിനായി ഉപയോഗിച്ച മെഷീനും എട്ട് മോള്ഡുകളും പരിശോധക സംഘം പിടിച്ചെടുത്തു. അന്താരാഷ്ട്ര കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ വ്യാജമായി നിര്‍മ്മിക്കുന്നു എന്ന സൂചനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഘം വലയിലായത്. ഇത്തരം സംഘങ്ങളെ കുറിച്ച് അറിയുന്നവര്‍ വാണിജ്യ തട്ടിപ്പ് നിയന്ത്രണ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ഡയറക്ടര്‍ ഹസന് അലി അല്‍ ശേഹി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.