ദുബൈ: മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം (എം.ബി.ആർ.എസ്.സി) ഇൗ വർഷത്തെ ബഹിരാകാശ പ ര്യവേക്ഷണ ക്യാമ്പ് പ്രഖ്യാപിച്ചു. 15നും 18നും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്ക് ക്യാമ്പിൽ പെങ്കടുക്കാം. ശിൽപശാലകൾ, പ്രാക്ടിക്കൽ^തിയററ്റിക്കൽ സെഷനുകൾ, സോൾഡറിങ്, ത്രീഡി മോഡലിങ്, ചൊവ്വാഗ്രഹം, ബഹിരാകാശ യാത്രികർ, കൃത്രിമോപഗ്രഹം തുടങ്ങിയവയെ കുറിച്ചുള്ള പഠനം എന്നിവ ക്യാമ്പിലുണ്ടാകും. വിദ്യാർഥികളെ രണ്ട് സംഘങ്ങളായി തിരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുക. ആൺകുട്ടികളുടെ ക്യാമ്പ് മാർച്ച് 31 മുതൽ ഏപ്രിൽ രണ്ട് വരെയും പെൺകുട്ടികളുടേത് ഏപ്രിൽ ഏഴ് മുതൽ ഒമ്പത് വരെയും നടക്കും. ഒാരോ സംഘത്തിലും 24 പേർക്കാണ് പ്രവേശനം. താൽപര്യമുള്ളവർക്ക് https://mbrsc.ae/spaceexplorer വെബ്സൈറ്റിൽ അപേക്ഷ സമർപ്പി
ക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.