ദുബൈ: എക്സ്പോ 2020െൻറ ഭാഗമായി പുതുതായി അവതരിപ്പിച്ച യങ് ഇന്നൊവേറ്റേഴ്സ് ഇനിഷ്യേറ്റീവിൽ 1200ലധികം സ്കൂളുകളിലെ വിദ്യാർഥികൾക്ക് കഴിവ് പ്രകടിപ്പിക്കാൻ അവസരം. ദൈനംദിന വെല്ലുവിളികൾക്കുള്ള സർഗാത്മകമായ പരിഹാരങ്ങളും നവീന ആശയങ്ങളും പ്രകടിപ്പിക്കാനുള്ള അവസരമാണ് വിദ്യാർഥികൾക്ക് ലഭിക്കുന്നത്. ഒാരോ വിദ്യാർഥിയുടെ ആശയങ്ങൾ പ്രോഗ്രാമിെൻറ ഒൗദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഏറ്റവും മികച്ച ആശയങ്ങൾ എക്സ്പോയുടെ സന്ദർശക കേന്ദ്രത്തിൽ പ്രദർശിപ്പിക്കാം. മാർച്ച് നാലിനും ഏപ്രിൽ 13നും ഇടയിൽ അധ്യാപകർ വിദ്യാർഥികളുടെ പേര് രജിസ്റ്റർ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.