ദുബൈ: കുട്ടികൾക്ക് കളിക്കുന്നതിന് 50 കളിസ്ഥലങ്ങൾ ഒരുക്കാൻ ദുബൈ നഗരസഭ നടപടി തുടങ്ങി. നഗരത്തിലെ വിവിധ റെസിഡൻഷ്യൽ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഇവ സ്ഥാപിക്കുന്നത്. ആരോഗ്യകരമായ ജീവിത സാഹചര്യം ഒരുക്കുന്നതിന് ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നിർദേശ പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. ഇൗ വർഷം അവസാനത്തോടെ ഇവയുടെ നിർമാണം പൂർത്തിയാവുമെന്ന് നഗരസഭാ ഡയറക്ടർ ജനറൽ ദാവൂദ് അല ഹാജിരി പറഞ്ഞു. ദേര, ബർ ദുബൈ, നാൽ അൽ ഷെബ, ലെബാബ്, ഹത്ത സിറ്റി എന്നിവിടങ്ങളിലൊക്കെ കളി സ്ഥലങ്ങൾ നിർമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.