ദുബൈ: യു.എ.ഇയിൽ ഉഗ്രൻ ജോലി, അടിപൊളി താമസം, കിടിലൻ ശമ്പളം... ഏതാണ്ടെല്ലാ യുവജനങ്ങളു ടെയും ആഗ്രഹമാണ്. അത്യാവശം നല്ലരീതിയിൽ ജീവിതം കെട്ടിപ്പടുക്കാൻ ഇവിടെ ഒരു ജോലി ധാര ാളം മതി. പക്ഷെ ആരെങ്കിലും എന്തെങ്കിലും പറയുന്നതു കേട്ട് ഇറങ്ങിപ്പുറപ്പെടരുതെന്നു മാത്രം. യു.എ.ഇയിലെ മുൻനിര സർവകലാശാലയിൽ ജോലി എന്നു പറഞ്ഞ് കഴിഞ്ഞ ദിവസം ചില ഉദ്യോഗാർഥികൾക്ക് കിട്ടിയ വാഗ്ദാനം കേട്ടാൽ ആരും മോഹിച്ചു പോകും. പക്ഷെ അന്വേഷിച്ചു ചെന്നപ്പോൾ മനസിലായി ശുദ്ധ തട്ടിപ്പാണെന്ന്.
ഇത്തരം പ്രമുഖ കമ്പനികളുടെ പേരിൽ ഇന്ത്യൻ ഉദ്യോഗാർഥികൾ വഞ്ചിക്കപ്പെടുന്നതു പതിവായതോടെ മുന്നറിയിപ്പ് പുറത്തിറക്കിയിരിക്കുകയാണ് ദുബൈ ഇന്ത്യൻ കോൺസുലേറ്റ്. ജോലി വാഗ്ദാനത്തിൽ വല്ല സംശയവും മണത്താൽ കോൺസുലേറ്റിലേക്ക് ഒരു സന്ദേശമയച്ചാൽ നിങ്ങൾക്കും നിങ്ങളെപ്പോലെ നൂറുകണക്കിന് പേരും വഞ്ചനയിൽ നിന്ന് രക്ഷപ്പെടും. labour.dubai@mea.gov.in, cgoffice.dubai@mea.gov.in എന്നീ വിലാസങ്ങളിലേക്കാണ് വിവരങ്ങൾ അറിയിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.