ദുബൈ: യു.എ.ഇയുടെ ബഹിരാകാശ യാത്രികരായി തെരഞ്ഞെടുത്ത ഹസ്സ ആൽ മൻസൂറിയും സുൽത്താൻ ആൽ നിയാദിയും യു.എ.ഇയിൽ തിരിച്ചെത്തി. ഇവർക്ക് ദുബൈ കിരീടാവകാശിയും മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ േകന്ദ്രം ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. ഇരുവരോടുമൊത്ത് ശൈഖ് ഹംദാൻ ദുബൈ ഫ്യൂച്ചർ മ്യൂസിയം സന്ദർശിക്കുകയും ചെയ്തു. റഷ്യയിലെ യൂറി ഗഗാറിൻ കോസ്മോനോട്ട് ട്രെയ്നിങ് സെൻററിലാണ് ഹസ്സ ആൽ മൻസൂറിയും സുൽത്താൻ ആൽ നിയാദിയും ബഹിരാകാശ യാത്രക്കുള്ള പരിശീലനം നേടുന്നത്. പരിശീലനം, ബഹിരാകാശ യാത്രാ പദ്ധതി എന്നിവയെ കുറിച്ച് ശൈഖ് ഹംദാൻ ഇരുവരുമായും അവലലോകനം നടത്തി. ഹസ്സ ആൽ മൻസൂറി, സുൽത്താൻ ആൽ നിയാദി എന്നിവരിൽ ഒരാളായിരിക്കും സോയൂസ് റോക്കറ്റിൽ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്ക് പുറപ്പെടുക. യാത്ര സെപ്റ്റംബർ 25ന് ആയിരിക്കുമെന്ന് റഷ്യൻ ന്യൂസ് ഏജൻസി സ്പുട്നിക് റിപ്പോർട്ട് ചെയ്തിരുന്നു. മൊത്തം മൂന്ന് പേരായിരിക്കും ബഹിരാകാശ വാഹനത്തിലുണ്ടാവുക. റഷ്യൻ കമാൻഡർ ഒലേഗ് സ്ക്രിപോച്ക, അമേരിക്കൻ ഫ്ലൈറ്റ് എൻജിനീയർ ക്രിസ് കാസിഡി എന്നിവരായിരിക്കും കൂടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.