ഷാർജ: സ്തനാർബുദത്തിനെതിരെ ശ്രദ്ധേയ ബോധവത്കരണം നടത്തുന്ന ഷാർജയുടെ പിങ്ക് കു തിരപ്പടയുടെ പ്രയാണം ശനിയാഴ്ച ആരംഭിക്കും. ഏഴ് എമിറേറ്റുകളിലൂടെ സഞ്ചരിക്കുന്ന പിങ ്ക് കാരവനിൽ 150 വളണ്ടിയർമാർ അണിനിരക്കും. 30 മൊബൈൽ ക്ലിനിക്കുകളും വിവിധ എമിറേറ്റുകളിലായി സ്ഥിരം ക്ലിനിക്കുകളും പ്രവർത്തിക്കും.
സ്ത്രികളെയും പുരുഷൻമാരെയും വളഞ്ഞിട്ട് ആക്രമിക്കുന്ന സ്തനാർബുദത്തിനെതിരയുള്ള പിങ്ക് കാരവെൻറ ഒൻപതാം അധ്യായത്തിൽ ജനിതക പരിശോധന സംവിധാനം പ്രത്യേകമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഫ്രൻണ്ട്സ് ഓഫ് കാൻസർ പേഷ്യൻറിനോടൊപ്പം പ്രയോജകരായി ഇത്തവണ അൽ ഫഹീം ഗ്രൂപ്പ് കൂടി സഹകരിക്കുന്നുണ്ട്. മാർച്ച് ഒന്നിന് പര്യടനം സമാപിക്കുമെന്ന് പടനയിക്കുന്ന റിം ബിൻ കറം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.