ഷാർജ: ആഗോള മലയാളിയുടെ വാണിജ്യ-സാംസ്രിക കുതിപ്പിന് കരുത്തു പകരുന്ന ഗൾഫ് മേഖ ലയിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ^സാംസ്കാരി മേളയായ കമോൺ കേരളയുടെ രണ്ടാം അധ്യാ യത്തിന് നാളെ തുടക്കമാവും. ഷാർജ ഇൻറർനാഷനൽ എക്സ്പോ സെൻററിൽ ഇന്ത്യയുടെ സാംസ് കാരിക വൈവിധ്യങ്ങൾ പ്രമേയമാക്കി ഒരുക്കിയ വേദിയിലാണ് മൂന്നു ദിവസം നീളുന്ന മേള അരങ ്ങേറുക.
കമോൺ കേരള രക്ഷാധികാരി കൂടിയായ ഷാർജ കിരീടാവകാശി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി വ്യാഴാഴ്ച രാവിലെ 11ന് മേള ഉദ്ഘാടനം ചെയ്യും. ദുബൈ കോൺസുൽ ജനറൽ വിപുൽ, നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, മുൻ വ്യവസായ മന്ത്രിയും ലോക്സഭാംഗവുമായ പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ പെങ്കടുക്കും. വൈകീട്ട് അഞ്ചരക്ക് ബിസിനസ് കോൺക്ലേവ് ഉദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
പ്രളയദുരിതത്തിൽ നിന്ന് അതിജീവനത്തിലേക്ക് കുതിക്കുന്ന കേരളത്തിന് കരുത്തുപകരുവാൻ ഒപ്പം നിന്ന പ്രവാസി സമൂഹത്തിലെ സംഘടനാ നേതാക്കളും സദസ്സും ചേർന്ന് മുഖ്യമന്ത്രിക്കൊപ്പം നാളെയുടെ കേരളത്തിനായി പുനരർപ്പണം ചെയ്യും. ബിസിനസ് കോൺക്ലേവ് രക്ഷാധികാരിയായ ലുലു ഗ്രൂപ്പ് ഇൻറർനാഷനൽ മേധാവി യൂസുഫലി എം.എ മുഖ്യപ്രഭാഷണം നടത്തും. കേമാൺ കേരളയുടെ വിവിധ വാണിജ്യ^സാംസ്കാരിക പരിപാടികളിൽ പങ്കുചേരുവാനുള്ള അതിഥികളും കലാകാരും ഷാർജയിൽ എത്തിക്കഴിഞ്ഞു.
സംഗീതാസ്വാദകർക്ക് എത്ര കേട്ടാലും മതിവരാത്ത നിത്യഹരിത ഗാനങ്ങളുമായി സുൻഹരി യാദേൻ ഗാനസന്ധ്യയാണ് ആദ്യ ദിനത്തിൽ. കമോൺ കേരള മുഖേന തൊഴിലവസരങ്ങൾ ഒരുക്കുന്നതിനായി ഉദ്യോഗാർഥികളുടെ ബയോഡാറ്റകളുടെ സൂക്ഷ്മ പരിശോധനയും പൂർത്തിയായി വരികയാണ്. ഇന്ത്യയിലും ഗൾഫ് മേഖലയിലുമുള്ള വാണിജ്യ നായകർക്കു പുറമെ വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളും ബിസിനസ് മാർഗ നിർദേശ സെഷനുകളിൽ പെങ്കടുക്കുന്നുണ്ട്. 16നാണ് സമാപനം. ഇൻഡോ^അറബ് വിമൺ എക്സലൻസ് അവാർഡ് വിതരണവും അന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.