ദുബൈ: ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ പാസ്പോർട്ട് ബോധപൂർവം കേടു വരുത്തുന്നുവെന്ന ആക്ഷേപം വീണ്ടും. ദുബൈയിലേക്ക് യാത്ര ചെയ്യാൻ മംഗലാപുരം എയർപോർട ്ടിലെത്തിയ കാസർകോട് കിഴൂർ സ്വദേശിയായ വീട്ടമ്മയാണ് ഉദ്യോഗസ്ഥരുടെ ക്രൂരതക്കെതിരെ പരാതിയുമായി മുന്നോട്ടു വന്നത്. രണ്ട് കുഞ്ഞുങ്ങളുമായി യാത്ര ചെയ്ത ഇവർ ആദ്യ പരിശോധനക്കായി ഏൽപ്പിക്കുേമ്പാൾ പാസ്പോർട്ടും ടിക്കറ്റും യാതൊരു കേടുപാടുമില്ലാത്ത നിലയിലായിരുന്നുവെന്ന് ഉറപ്പിച്ചു പറയുന്നു. എന്നാൽ അവിടെനിന്ന് ബോഡിംഗ് പാസ് എടുക്കാനായി പാസ്പോർട്ട് നൽകിയപ്പോൾ പാസ്പോർട്ട് രണ്ട് കഷണങ്ങളായി വേർപെടുത്തിയ നിലയിലായിട്ടുണ്ടായിരുന്നു. തുടർന്ന് ഈ പാസ്പോർട്ടുമായി യാത്ര അനുവദിക്കാനാവില്ലെന്ന് അധികൃതർ നിർബന്ധം പിടിച്ചു.
നല്ല നിലയിൽ ഏൽപ്പിച്ച പാസ്പോർട്ട് ഇവിടെ നിന്നു കേടുവരുത്തിയതാണെന്ന് പറഞ്ഞെങ്കിലും സമ്മതിച്ചില്ല. രണ്ട് കൈക്കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്ന തന്നോട് വളരെ ക്രൂരമായാണ് എയർപോർട്ട് അധികൃതർ പെരുമാറിയതെന്ന് വീട്ടമ്മ ആരോപിക്കുന്നു. പിന്നീട് എയർപോർട്ടിലെ ഉന്നത ഉദ്യോഗസ്ഥരെ കണ്ട് കാര്യങ്ങൾ പറഞ്ഞപ്പോൾ ദുബൈ എയർപോർട്ടിൽ നിന്ന് മടക്കി അയച്ചാൽ ഉത്തരവാദികളല്ല എന്ന് എഴുതിവാങ്ങിയ ശേഷമാണ് തുടർയാത്ര അനുവദിച്ചത്. എന്നാൽ വളരെ മാന്യമായ രീതിയിൽ സ്വീകരിച്ച ദുബൈ എയർപോർട്ട് അധികൃതർ അടുത്ത യാത്രയ്ക്ക് മുമ്പായി പാസ്പോർട്ട് മാറ്റണമെന്ന് ഉപദേശിച്ച് യാത്രയാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.