അബൂദബി: ആഗോള കത്തോലിക്കാ സഭാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ, അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ ത്വയ്യിബ് എന്നിവരുടെ യു.എ.ഇ സന്ദർശന സ്മാരകമായി ചർച്ചും മസ്ജിദും നിർമിക്കും. െസൻറ് ഫ്രാൻസിസ് ചർച്ച്, ഗ്രാൻഡ് ഇമാം അഹ്മദ് അൽ ത്വയ്യിബ് മോസ്ക് എന്നിവയാണ് മതാന്തര ബന്ധങ്ങളുടെ ആഘോഷത്തിനായി നിർമിക്കുന്നത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരുടെ സാന്നിധ്യത്തിൽ ആരാധനാലയങ്ങളുടെ തറക്കല്ലിൽ മാർപാപ്പയും ഗ്രാൻഡ് ഇമാമും ഒപ്പുവെച്ചു. സമാധാനവും മാനവ സാഹോദര്യവും ശക്തിപ്പെടുത്തുക, പാവങ്ങളെ സഹായിക്കുക എന്നീ ലക്ഷ്യങ്ങളോടെയുള്ള മാനവ സൗഹാർദ രേഖയിൽ ഫ്രാൻസിസ് മാർപാപ്പയും അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ ത്വയ്യിബും ഒപ്പുവെച്ചിരുന്നു. തിങ്കളാഴ്ച അബൂദബി ഫൗണ്ടേഴ്സ് മെമോറിയലിൽ മാനവ സൗഹാർദ ആഗോള സമ്മേളനത്തിെൻറ ഭാഗമായി നടന്ന പരിപാടിയിലാണ് ഇരുവരും രേഖയിൽ ഒപ്പിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.