അബൂദബി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സാന്നിധ്യം കൊണ്ട് ചരിത്രമായ അബൂദബിയിലെ സമൂഹ ക ുര്ബാനയില് കേരളക്കരയുടെ അഭിമാനമായി കോട്ടയം സ്വദേശി അഞ്ജു തോമസ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഒരു ലക്ഷത്തി എൺപതിനായിരം പേര് സംബന്ധിച്ച ദിവ്യബലിയില്‍ പല ഭാഷകളില്‍ പ്രാര്‍ഥന ഉയര്‍ന്നപ്പോള്‍ മലയാളത്തില്‍ അത് നിര്‍വഹിച്ചത് അബൂദബി സർവകലാശാല ഒന്നാം വർഷ ഇൻറീരിയർ ഡിസൈനിങ് വിദ്യാർഥിനി അഞ്ജുവായിരുന്നു. രണ്ടുതവണ റിഹേഴ്സലും പരിശീലനവും നടത്തിയാണ് പ്രൗഢമായ വേദിയിൽ പ്രാർഥന നിർവഹിച്ചതെന്ന് അഞ്ജു പറഞ്ഞു. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, അറബി, ഇറ്റാലിയൻ, തഗലോഗ്, ലാറ്റിൻ, കൊങ്കണി, ഉർദു, ഫ്രഞ്ച് ഭാഷകളിലും പ്രാര്ഥനകളുണ്ടായിരുന്നു. കോട്ടയം ഇരവുചിറ സ്വദേശി തോമസ്കുട്ടിയുടെയും മേരിക്കുട്ടിയുടെയും മകളാണ് അഞ്ജു. എൻജിനീയറിങ് വിദ്യാര്‍ഥിനി അതുല്യ തോമസാണ് സഹോദരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.