ദുബൈ: ഇൗ മാസം 14,15,16 തീയതികളിൽ ഷാർജ എക്സ്പോ സെൻററിൽ ഗൾഫ് മാധ്യമം ഒരുക്കുന്ന കമോ ൺകേരള ഇൻഡോ^അറബ് വാണിജ്യ^സാംസ്കാരിക സൗഹൃദ മേളയിൽ കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സംബന്ധിക്കും. മേളയോടനുബന്ധിച്ച സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം സ്പീക്കർ നിർവഹിക്കും. 14ന് ൈവകീട്ട് എക്സ്പോ സെൻററിലെ മെയിൻ ഹാളിലാണ് സാംസ്കാരിക ഉത്സവത്തിന് കൊടിയേറുക.
ഇന്ത്യൻ ഗാനചരിത്രത്തിലെ എത്രകേട്ടാലും മതിവരാത്ത പാട്ടുകൾ കോർത്തിണക്കി പ്രശസ്ത ഗായകൻ മുഹമ്മദ് അസ്ലവും സംഘവും ചേർന്ന് അവതരിപ്പിക്കുന്ന ‘സുൻഹേരി യാദേൻ’ എന്ന സംഗീത പരിപാടിയാണ് ആദ്യദിനത്തിൽ നടക്കുക. കമോൺ കേരളയുടെ മൂന്നു ദിനരാത്രങ്ങളിലും എക്സ്പോ സെൻററിലെ വിവിധ വേദികളിലായി ഒട്ടനവധി കലാ^സാംസ്കാരിക പരിപാടികൾ അരങ്ങേറും. പ്രമുഖ കലാകാർ അവതരിപ്പിക്കുന്നവക്കു പുറമെ സദസ്യർക്കും സന്ദർശകർക്കും കലാപരിപാടികൾ അവതരിപ്പിക്കാനും അവസരങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.