ദുബൈ: നിങ്ങൾ ഒരു തൊഴിലന്വേഷകനാണോ, യു.എ.ഇയിൽ ജോലി തേടുന്ന സുഹൃത്തുക്കളോ ബന്ധുക്കളോ നിങ്ങൾക്കുണ്ടോ? കേരളത്തിെൻറ സർവോൻമുഖമായ പുരോഗതിയും യു.എ.ഇയുമായുള്ള ഹൃദയബന്ധവും ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന കമോൺ കേരള പരിപാടിയിലെ സ്കൈഡെസ്റ്റ് നിങ്ങൾക്ക് തുണയായി മാറും. യു.എ.ഇയിലെ വിവിധ മുൻനിര സ്ഥാപനങ്ങളിൽ ജോലി അന്വേഷിക്കുന്നവർ https://skydest.com/cokcareerexpo എന്ന ലിങ്ക് മുഖേനെ തങ്ങളുടെ ബയോഡാറ്റ അപ്ലോഡ് ചെയ്യുകയാണ് ആദ്യം വേണ്ടത്.
ഇവ പരിശോധിച്ച് യോഗ്യരെന്ന് കണ്ടെത്തുന്ന ഉദ്യോഗാർഥികളെ ഫെബ്രുവരി 14ന് കമോൺ കേരള വേദിയിൽ സ്ഥാപനങ്ങളുടെ അധികൃതർ അഭിമുഖം നടത്തും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഉടനടി നിയമനവും നൽകും. ഇതിനു പുറമെ നിങ്ങളുടെ സി.വികൾ മികച്ച രീതിയിലാക്കി കൂടുതൽ ഉയർന്ന ജോലികൾ തേടുന്നതിന് ആത്മവിശ്വാസം പകരുന്നതിന് സി.വി ക്ലിനിക്, മോക്ക് ഇൻറർവ്യൂ, സ്കിൽ ഡവലപ്മെൻറ് പ്രോഗ്രാം എന്നിവയും കമോൺകേരളയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.