ദുബൈ: ദുബൈയില്‍ കെട്ടിട വാടക നല്കുന്നതില് വീഴ്ച വരുത്തി നടപടി നേരിടുന്നവര്‍ക്ക് വാടക തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ വിമാനത്താവളത്തില്‍ സംവിധാനം ഏര്‍പ്പെടുത്തി. ദു ബൈ വിമാനത്താവളത്തിലെ ദുബൈ വാടക തർക്ക പരിഹാര കേന്ദ്രത്തില്‍ വാടക കൊടുത്ത് യാത്ര തുടരാം, അല്ലെങ്കില്‍ ജഡ്ജിയുടെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പിനും സൗകര്യമുണ്ടാകും. ദുബൈ റെൻറല്‍ ഡിസ്പ്യൂട്ട് സെൻററാണ് ഇൗ സൗകര്യം ഏര്‍പ്പെടുത്തിയത്. വാടക മുടക്കിയതിെൻറ പേരില്‍ യാത്രവിലക്ക് വരെ നേരിടുന്നവര്‍ക്ക് ഈ സംവിധാനം സഹായകരമാകും.
സ്മാര്‍ട്ട് സംവിധാനം വഴി കേസ് ജഡ്ജിയുടെ മുന്നിലെത്തിക്കാനും ഒത്തുതീര്‍പ്പ് വഴികള്‍ നിശ്ചയിക്കാനും കഴിയും. വാടക ഭാഗികമായി കൊടുത്ത് തീര്‍ത്തും യാത്ര തുടരാം. ജാമ്യക്കാരനെ കണ്ടെത്തി യാത്ര തുടരാനും ഇതില്‍ സംവിധാനമുണ്ടാകും. നിലവിലെ നിയമപ്രകാരം പതിനായിരം ദിര്‍ഹത്തിന് മേല്‍ വാടക കുടിശ്ശികയുള്ളവര്‍ക്ക് രാജ്യത്തിന് പുറത്തേക്ക് പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്താം. പലപ്പോഴും വിമാനം കയറാൻ എത്തുേമ്പാഴാണ് വാടക തര്‍ക്കം യാത്രാവിലക്കില്‍ എത്തിയെന്ന വിവരം പലരും അറിയുന്നത് അത്തരം സാഹചര്യങ്ങളില്‍ വിമാനത്താവളത്തിനകത്ത് തന്നെ പ്രശ്നം പരിഹരിക്കാന്‍ ഈ സംവിധാനം ഉപകരി
ക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.