ദുബൈ: ഗൾഫ് മാധ്യമം ഒരുക്കുന്ന ഇന്തോ - അറബ് വാണിജ്യ, സാംസ്കാരിക വിനിമയ മേളയായ ‘കമോൺ ക േരളയുടെ’ രണ്ടാം പതിപ്പിെൻറ ടിക്കറ്റ് വിതരണോത്ഘാടനം മിശ്രിഫ് പാർക്കിൽ നൊസ്റ്റാ ൾജിയ റാശിദിയ നടത്തിയ സ്പോർട്സ് മീറ്റിൽ നൊസ്റ്റാൾജിയ പ്രസിഡൻറ് സന്തോഷ്, യുവ വ്യവസായ സംരംഭകനും കർഷകനും ഡനാട്ട സീനിയർ സ്റ്റാഫുമായ നിസാറിന് ടിക്കറ്റ് കോപ്പി കൈമാറി നിർവ്വഹിച്ചു.
റാശിദിയ യൂത്ത് ഇന്ത്യ, ഒരുമ റാശിദിയ, ക്യൂൻസ് വറഖ എന്നീ കൂട്ടായ്മകളുമായി സഹകരിച്ചാണ് പരിപാടി നടന്നത്. കുടുംബങ്ങളും 200ലധികം പേർ പങ്ക് കൊണ്ടു. യു.എ.ഇ കമോൺ കേരള ടിക്കറ്റ് ഹെഡ് സുഹൈൽ വി.പി. കമോൺ കേരളയെക്കുറിച്ച് വിശദീകരിച്ചു. നൊസ്റ്റാൾജിയ രക്ഷാധികാരി മഹ്മൂദ്, ജനറൽ സെക്രട്ടറി സജികുമാർ, എന്നിവർ സംബന്ധിച്ചു. ടിക്കറ്റുകൾക്ക് 050 0103391 എന്ന നമ്പറിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.