ഷാർജ: ഷാർജയിൽ താമസിക്കുന്ന പ്രവാസികൾക്ക് ശൈഖ് സുൽത്താെൻറ പുതുവർഷ സമ്മാനം. ഷാ ര്ജയില് പ്രവാസികള്‍ സ്വന്തമാക്കിയ കെട്ടിടങ്ങളുടെ വൈദ്യുതി നിരക്ക് വെട്ടിക്കുറക ്കുവാൻ ഷാർജ ഭരണാധികാരി ഉത്തരവിട്ടു. 37.7 ശതമാനമാണ് ഷാർജ ഇലക്ട്രിസിറ്റി ആൻറ് വാട്ടർ അതോറിറ്റി (സേവ) നിരക്കിളവ് പ്രഖ്യാപിച്ചത്. ഫ്രീഹോള്‍ഡ് അടിസ്ഥാനത്തില്‍ പ്രവാസികള്‍ സ്വന്തമാക്കിയ ഫ്ലാറ്റുകള്‍, വില്ലകള്‍, യു.എ.ഇ സ്വദേശികളല്ലാത്തവരുടെ കെട്ടിടങ്ങള്‍ എന്നിവക്കെല്ലാം ഇളവ് ബാധകമാണ്.
നേരത്തേ കിലോവാട്ടിന് 45 ഫില്‍സ് നല്കിയിരുന്നവര് ഇനി 28 ഫില്‍സ് നല്കിയാല് മതി. 2000 കിലോവാട്ട് വരെയുള്ള സ്ലാബിനാണ് ഈ നിരക്ക്. ഇതിന് മുകളില്‍ 4000 കിലോവാട്ട് വരെ ഉപയോഗിക്കുന്നവര്‍ക്ക് 33 ഫില്‍സാണ് നിരക്ക്. 6000 കിലോവാട്ടിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ 43 ഫില്‍സ് കിലോവാട്ടിന് നല്‍കണം. അജ്മാന്, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലെ നിരക്ക് കുറക്കാനുള്ള ഫെവ തീരുമാനത്തിന് പിന്നാലെയാണ് ഷാര്‍ജയിലെ സേവ യും നിരക്ക് കുറച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.