ദുബൈ: പുതുവര്‍ഷാഘോഷം നടക്കുന്നതിനാല്‍ ദുബൈ നഗരത്തില്‍ ബുര്‍ജ് ഖലീഫ പരിസരത്ത് ഇന ്ന് രാത്രി മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. പല റോഡുകളും വൈകുന്നേരം മുതല്‍ അടച്ചിടും. വിപുലമായ ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആര്.ടി.എ അധികൃതര്‍ അറിയിച്ചു. വൈകുന്നേരം നാലു മുതല്‍ അല്അസായേല് സട്രീറ്റിലേക്കുള്ള റോഡുകള്‍ അടക്കും. തുടര്‍ന്ന് വിവിധ സമയങ്ങളിലായി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ബുലവാര്‍ഡ് റോഡ്, ഹാപ്പിനസ് റോഡ്, ഫിനാന്‍ഷ്യന്‍ സെൻറര്‍ സ്ട്രീറ്റിലേക്കുള്ള റോഡ്, അല്‍ സുഖൂഖ് റോഡ് എന്നിവ അടക്കും.
രാത്രി പത്ത് മുതല്‍ പുതുവര്‍ഷ ദിവസം രാവിലെ ആറ് വരെ ബുര്‍ജ് ഖലീഫ മെട്രോ സ്റ്റേഷന് അടക്കും. ഈ സമയങ്ങളില്‍ തൊട്ടടുത്ത ബിസിനസ് ബേ, ഡി.ഐ.എഫ്.സി മെട്രോ സ്റ്റേഷനുകള്‍ ഉപയോഗിക്കാം. വാഹനങ്ങള്‍ക്കായി 3,000 പാര്‍ക്കിങ് ഇടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. മന്‍ഖൂല്‍ മസ്ജിദ്, അല്‍വാസല്‍ സ്ട്രീറ്റ്, എമിഗ്രേഷന്‍ ഓഫിസ് പരിസരം എന്നിവിടങ്ങളിലാണ് വാഹനങ്ങള്‍ നിര്‍ത്തിയിടേണ്ടത്. ബുര്‍ജ് ഖലീഫക്ക് അരികിലെത്താന്‍ കുടുംബങ്ങള്‍ക്കും, ബാച്ചിലേഴ്സിനും വെവ്വേറെ വഴികളുണ്ടാകും. വെടിക്കെട്ട് വീക്ഷിക്കാന്‍ ആറിടങ്ങളില്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.