അബൂദബി: മരുഭൂമിയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരെ അബൂദബി പൊലീസ് ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷപ്പെടുത്തി. സായിദ് സിറ്റിക്ക് സമീപമുള്ള മരുഭൂമിയിലാണ് ഏഷ്യക്കാരായ മൂന്ന് േപർ വാഹനാപകടത്തിൽപെട്ടത്. രണ്ട് യാത്രികരുടെ നിലഗുരുതരമായിരുന്നു. ഡ്രൈവറാണ് പരിക്കേറ്റ മൂന്നാമൻ. ഇവർ സഞ്ചരിച്ചിരുന്ന ജീപ്പ് തകർന്നിട്ടുണ്ട്. എല്ലാവരെയും സായിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിെൻറ ദൃശ്യങ്ങൾ പൊലീസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. അപകടവിവരം അറിഞ്ഞയുടന എയർ അംബുലൻസും രക്ഷാപ്രവർത്തകരും അടക്കമുള്ള സംഘമായാണ് അബൂദബി പൊലീസ് സംഭവ സ്ഥലത്ത് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.