അബൂദബി: പിഴകൾ ഒാൺലൈനായി അടക്കാനുള്ള സംവിധാനമൊരുക്കി അബൂദബി നഗരസഭ. സ്മാർട് ഹബ് പോർട്ടൽ സജ്ജമാക്കിയാണ് ഇതിനുള്ള ക്രമീകരണം ഏർെപ്പടുത്തിയിരിക്കുന്നത്. നഗരസഭയുമായി ബന്ധപ്പെട്ട 46 തരം സേവനങ്ങൾ ഇൗ ഹബ്ബിലൂടെ ലഭ്യമാകും. ഇൗ വർഷം തന്നെ 100 ശതമാനം ഡിജിറ്റൽവൽക്കരണം സാധ്യമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് സ്മാർട് ഹബ് പോർട്ടൽ ഏർപ്പെടുത്തിയിരിക്കുന്നത്. ലക്ഷ്യത്തിലേക്ക് ഇന് ഒരു ചുവട് കൂടിയെ ബാക്കിയുള്ളൂവെന്നും നഗരസഭാ അധികൃതർ പറയുന്നു. ഉപഭോക്താക്കൾക്ക് പരിമാവധി സംതൃപ്തി നൽകുകയെന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നതെന്ന് നഗരസഭാ ജനറൽ മാനേജറും സാേങ്കതിക സമിതി ചെയർമാനുമായ സൈഫ് ബദർ അൽ ഖുബൈസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.