ദുബൈ: നടൻ മോഹൻലാൽ ചെയർമാനും രവീന്ദ്രൻ ഡയറക്ടറുമായ കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റിവലിെൻറ മിഡ ിൽ ഇൗസ്റ്റ് ഗ്രാൻറ് ഫിനാലേ 2019 ഏപ്രിലിൽ യു.എ.ഇയിൽ നടക്കും. നികോൺ മിഡിൽ ഇൗസ്റ്റുമായി ചേർന്ന് ഗൾഫ് രാജ്യങ്ങ ളിലുടനീളം നടത്തിയ ഷോർട്ഫിലിം പരിശീലന ശിൽപശാലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകൾ ഒരുക്കുന്ന ചിത്രങ് ങളാണ് ഫിനാലേയിൽ പ്രദർശിപ്പിക്കുക. ആദ്യഘട്ടത്തിൽ മികവു പുലർത്തിയ സംവിധായകരുെട 45 ചിത്രങ്ങൾ കഴിഞ്ഞയാഴ്ച ബഹ്റൈനിൽ സമാപിച്ച ഷോർട്ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. യു.എ.ഇ, കുവൈത്ത്, ഒമാൻ, സൗദി, ബഹ്റൈൻ എന്നീ രാജ്യങ്ങളിലെ സ്വദേശികൾക്കും പ്രവാസികൾക്കും പങ്കുചേരാവുന്ന വിധത്തിലാണ് മത്സരം ക്രമീകരിച്ചത്.
അന്തർദേശീയ പ്രശസ്തരായ ചലചിത്ര പ്രവർത്തകരായ മുഹമ്മദ് റഷീദ് ബുഅയ്ൽ, മുഹമ്മദ് അൽ ഖന്ദി, സലീം അഹ്മദ്, റീം എസ്.അൽബൈത്, നികോൺ മാർക്കറിങ് മാനേജർ ബ്ലോസം ഫുർതാദോ എന്നിവരടങ്ങിയ ജൂറി തെരഞ്ഞെടുത്ത 15 ചിത്രങ്ങളുടെ സംവിധായകർക്ക് പുതിയ ഷോർട്ഫിലിം നിർമിക്കാൻ ആവശ്യമായ അത്യാധുനിക കാമറകൾ നികോൺ ലഭ്യമാക്കും. ഗ്രാൻറ് ഫിനാലേ വിജയികൾക്ക് യഥാക്രമം10000, 7000,4000 ദിർഹം വിലവരുന്ന സമ്മാനങ്ങൾ നൽകുമെന്ന് ഫെസ്റ്റിവൽ ഡയറക്ടർ രവീന്ദ്രൻ ദുബൈയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മലയാളത്തിലെ നവതരംഗ സംവിധായകർ ഏറെ ആശയഭദ്രതയുള്ളവരാണെന്നും അവരിൽ മിക്കപേരും ഷോർട്ഫിലിം മേഖലയിൽ നിന്ന് ഫീച്ചർ ഫിലിമിേലക്ക് എത്തിയവരാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാസമേഖലയിൽ നിരവധി കഴിവുള്ള യുവാക്കളും യുവതികളും ചലചിത്ര അഭിരുചിയും മോഹങ്ങളുമുണ്ടായിട്ടും അവസരം ലഭിക്കാത്തതു മൂലം പുറത്തുവരാത്ത അവസ്ഥയുണ്ട്.
അവർക്ക് പുതിയ വാതിലുകൾ തുറന്നിടുകയാണ് കൊച്ചിൻ മെട്രോ ഫിലിം ഫെസ്റ്റിവൽ. അറബ് മേഖലയിലും കലയുടെ പ്രത്യേകിച്ച സിനിമയുടെ സുവർണ കാലമാണിപ്പോൾ. ബഹ്റൈനിൽ ഫെസ്റ്റിവലിൽ സംബന്ധിക്കാനെത്തിയ ദുബൈ ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ മസൂദ് അംറല്ലാ അൽ അലി, ഒമാൻ ഫിലിം സൊസൈറ്റി ചെയർമാൻ മുഹമ്മദ് അൽ ഖന്ദി, സൗദി ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ അഹ്മദ് അൽമുല്ല എന്നിവർ ഏറെ താൽപര്യത്തോടെയും ആവേശപൂർവവുമാണ് മേഖലയിലെ ചലചിത്ര മുന്നേറ്റങ്ങെളക്കുറിച്ച് വിശദീകരിച്ചത്. സ്വദേശി ചലചിത്രകാർക്കു കൂടി അവസരം നൽകുക മുഖേന കലാമേഖലയിലെ സൗകര്യങ്ങളും അറിവുകളും കൈമാറ്റം ചെയ്യുന്നതിനും വഴിെയാരുങ്ങും. നിക്കോൺ മിഡിൽ ഇൗസ്റ്റ് എം.ഡി നരേന്ദ്രമേനോൻ, ഗ്രാൻറ്സ്റ്റോർ ജി.എം ഷാജി ഷൺമുഖം,നികോൺ സ്കൂൾ മേധാവി താരീഖ് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.