അബൂദബി: അങ്കമാലി എൻ.ആർ.ഐ അസോസിയേഷൻ അബൂദബി (ആൻറിയ അബൂദബി) അയ്യമ്പുഴ പഞ്ചായത്ത ിലെ ആറാംവാർഡിൽ കട്ടിങ് കവലക്കു സമീപം നിർമ്മിച്ച് നൽകിയ ‘ഗ്ലിറ്റ്സ് ഹോം’ ഭവനത്തിെ ൻറ താക്കോൽ അങ്കമാലി എം.എൽ.എ. റോജി എം. ജോൺ, സിനിമാതാരം മഖ്ബൂൽ സൽമാൻ, ആൻറിയ അബൂദബി പ്രസിഡൻറ് സ്വരാജ് കെ.ജെ. എന്നിവർ ചേർന്ന് ബിന്ദു തോട്ടകത്തിനും കുടുംബത്തിനും കൈമാറി. താക്കോൽ ദാനത്തോടനുബന്ധിച്ച് സ്വരാജ് കെ.ജെ.യുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം റോജി എം. ജോൺ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
മഖ്ബൂൽ സൽമാൻ, ബ്ലോക്ക്പഞ്ചായത്ത് വൈസ്പ്രസിഡൻറ് വത്സ സേവ്യർ, അയ്യമ്പുഴപഞ്ചായത്ത് പ്രസിഡൻറ് നീനു അനു, ബ്ലോക്ക് പഞ്ചായത്തംഗം ടി.എം. വർഗ്ഗീസ്, അയ്യമ്പുഴ പഞ്ചായത്ത് പ്രതിനിധികളായ കെ.എ. ജോയ്, ഷെൽബി ബെന്നി, കെ.സുരേന്ദ്രൻ, ടിജോ ജോസഫ് ,നിജ ഷാജി, ആൻറിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജസ്റ്റിൻ പൗലോസ്, ആൻറിയ മുൻഭാരവാഹികളായ ബിജു ആബേൽ ജേക്കബ്, നൈജോ അബ്രഹാം, ജിജോ മണവാളൻ, കനൽ കല-സാഹിത്യകൂട്ടായ്മയുടെ പ്രതിനിധികളായ എം.എസ്. പ്രഹ്ളാദൻ, രാജീവ് അയ്യമ്പുഴ, ശ്രീനി ശ്രീകലം, ബിനു പഴയിടത്ത് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സാജു ജോസഫ് നന്ദി പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.