ദുബൈ: എടപ്പാൾ ദാറുൽ ഹിദായ ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന ( ഒസാദ് യു. എ.ഇ )ദുബൈയിൽ വെച്ച് നടത്തിയ അലുംനി ഫാമിലി മീറ്റ് പുതിയ അനുഭവമായി. മുനവ്വർ മാണിശ്ശേ രി അധ്യക്ഷത വഹിച്ചു. ദാറുൽ ഹിദായ ഫൗണ്ടർ ജനറൽ സെക്രട്ടറി പി.വി. മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു, ഒസാദ് യു.എ.ഇ യുടെ സഹകരണത്തോടെ സ്മാർട്ട് ക്ലാസ്സ്റൂം പദ്ധതി വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തു. ഡോ. സുബൈർ ഹുദവി മുഖ്യ പ്രഭാഷണം നടത്തി. ഫസലുറഹ് മാൻ നെല്ലറ ഒസാദ് ചരിത്രം- ഭാവി എന്ന വിഷയം അവതരിപ്പിച്ചു.
ഹിദായ ഓർമകളിലൂടെ വീഡിയോ ലോഞ്ചിങ് സി.വി. മുഹമ്മദ് തണ്ടലം നിവഹിച്ചു. മുജീബ് ജൈഹൂൻ പുതിയ കമ്മിറ്റി പ്രഖ്യാപിച്ചു. ദളം യു.എ.ഇ പ്രതിനിധികളായ യാസിർ മുല്ലപ്പുള്ളി, ഫക്രുദ്ധീൻ എന്നിവർ ആശംസകളർപ്പിച്ചു. ആദ്യ കാല ഹിദായ യു.എ.ഇ കമ്മിറ്റി നേതൃത്വം മൊയ്തുണ്ണി ഹാജി കോലക്കാട്ട്, സുലൈമാൻ ചേകനൂർ, എം.പി. ഹസ്സൻ ഹാജി-കേരള, മൊയ്തുട്ടി ഹാജി അൽഐൻ, സൈതലവി ഹാജി-സോന, ഒ.വി.അബു ഹാജി, മുഹമ്മദ് നടുവട്ടം, ഹിദായ ഉപദേശക സമിതി അംഗങ്ങളായ ശംസുദ്ധീൻ നെല്ലറ, സിദ്ധീഖ് ഹാജി ഫോറം ഗ്രൂപ്പ്, സെയ്തു മുഹമ്മദ് അൽ തഖ്വ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. അമീൻ കോലക്കാട്ട് സ്വാഗതവും, അദ്നാൻ കോലക്കാട്ട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.