10,148 കുപ്പിയുടെ അടപ്പു ഉപയോഗിച്ചു കൊണ്ടു ശൈഖ് സായിദിനെയും യു.എ.ഇ ദേശീയപതാകയും ഉൾപ ്പെടുത്തി ക്യാൻവാസിൽ വലിയ ചിത്രം തീർത്തു
ഷാർജ: ജീവിതത്തിെൻറ വിവിധ മേഖലകളെ സ് പർശിച്ചു കൊണ്ട് ഷാർജ ഇന്ത്യൻ സ്കൂൾ ജുവൈസയിൽ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഒരുക്കിയ ‘എക്സ്പോസിസ് ’–2018 എക്സിബിഷൻ കൗതുകവും അറിവും പകരുന്നതായി. വ്യത്യസ്ത വസ്തുക്കൾ കൊണ്ട് നിർമ്മിച്ച യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദിെൻറ ചിത്രങ്ങളാണ് സന്ദർശകർക്ക് ഏറെ കൗതുകമായത്. ഷാർജ ഇന്ത്യൻ സ്കൂളിലെ റാഷിദ ആദിൽ എന്ന കലാവിഭാഗം അധ്യാപിക 10,148 കുപ്പികളുടെ അടപ്പു ഉപയോഗിച്ചു കൊണ്ടു രാഷ്ട്ര പിതാവ് ശൈഖ് സായിദിനെയും യു.എ.ഇ ദേശീയപതാകയും ഉൾപ്പെടുത്തി ക്യാൻവാസിൽ വലിയ ചിത്രം തീർത്തു. വിദ്യാർത്ഥികളും ^മാശമാക്കിയില്ല. പഴയ ന്യൂസ് പേപ്പറുകളാലും തുണികളും മറ്റുമായി വ്യത്യസ്ത സാധനങ്ങൾ ഉപയോഗപ്പെടുത്തി ശൈഖ് സായിദിെൻറ ചിത്രങ്ങൾ വിദ്യാർത്ഥികൾ നിർമ്മിച്ചു പ്രദർശിപ്പിച്ചു.
സ്കൂളിലെ വിവിധ ക്ലബുകളായ ഹോപ് ക്ലബ്, മീഡിയ, ഹെരിറ്റേജ്, തർബിയ, സയൻസ്, ഹിന്ദി, മലയാളം, അറബിക്, ഫ്രഞ്ച്, കോമേഴ്സ്, ലിറ്റററി, ആർട്, സ്കൗട്ട്,ക്യു ഫോറം എന്നിവയുടെ ആഭിമുഖ്യത്തിലാണ് എക്സിബിഷൻ സംഘടിപ്പിച്ചത്. മലയാളം ക്ലബ് പ്രദർശനത്തിൽ എത്തിച്ച വസ്തുക്കൾ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. േകരളത്തിൽ ഒരുകാലത്ത് സർവ്വ സാധാരണമായിരുന്നതും പിന്നീട് മൺമറഞ്ഞതുമായ ഓലക്കുട,കുട്ടികളുടെ പ്രധാന കളിപ്പാട്ടങ്ങളായിരുന്ന ഓലപീപ്പി, ഓലപ്പാമ്പ്, ഓല കണ്ണട, ഓലവാച്ച്, ഉറി തുടങ്ങിയവ പുതു തലമുറക്ക് വേറിട്ട അനുഭവമായി. ശാസ്ത്ര സാങ്കേതിക വിദ്യകൾ പ്രദർശിപ്പിച്ച് സയൻസ് ക്ലബും ജനനം മുതൽ മരണം വരെയുള്ള കാര്യങ്ങൾ ഖുർആനിലൂടെയും ഹദീസിലൂടെയും വരച്ചുകാട്ടി തർബിയ ക്ലബും പരിസ്ഥിതി സംരക്ഷണ ആവശ്യകത ഉണർത്തി ഹോപ് ക്ലബും വ്യത്യസ്തത പുലർത്തി. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇ.പി.ജോൺസൺ ദ്വിദിന എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ആൻ്റണി ജോസഫ്,വൈസ് പ്രിൻസിപ്പൽ മുഹമ്മദ് അമീൻ,ഹെഡ്മാസ്റ്റർ രാജീവ് മാധവൻ,ചീഫ് ഹൗസ് മാസ്റ്റർ എ.നൗഫൽ,ചീഫ് ഹൗസ് മിസ്ട്രസ് ആശാ രവീന്ദ്രൻ നായർ തുടങ്ങിയവർ സംബന്ധിച്ചു.അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി, മാനേജിംഗ് കമ്മിറ്റി അംഗം രഞ്ചി.കെ.ചെറിയാൻ എന്നിവർ എക്സിബിഷൻ സന്ദർശിച്ച് വിദ്യാർത്ഥികളെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.