ദുബൈ: ജി.സി.സി സംയുക്ത സായുധ കമാൻറിന് പുതിയ മേധാവിയായി ലഫ്. ജനറൽ ഇൗദ് അവ്വാദ് അൽ ശുലൈവിയെ നിയോഗിച്ചു. സൗദി അറേബ്യൻ സൈന്യത്തിെൻറ മുൻ കമാൻഡറായ അൽ ശുലൈവിടെ നിയമി ച്ച വിവരം ജി.സി.സി സെക്രട്ടറി ജനറൽ അബ്ദുല്ലത്തീഫ് അൽ സയാനിയാണ് അറിയിച്ചത്. അടുത്ത ജി.സി.സി ഉച്ചകോടിക്ക് യു.എ.ഇ വേദിയാക്കാനും സൗദി തലസ്ഥാനമായ റിയാദിൽ നടക്കുന്ന സമ്മിറ്റിൽ തീരുമാനമായി. രാജ്യങ്ങളുടെ സ്ഥിരതയും മേഖലയുടെ സുരക്ഷയും ഉറപ്പാക്കാൻ പരസ്പര സഹകരം അത്യാവശ്യമാണെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് ചൂണ്ടിക്കാട്ടി.
മേഖല ഭീകരവാദം, നമ്മുടെ രാജ്യങ്ങളുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ട് ഇറാൻ നടത്തുന്ന പ്രശ്നങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ വെല്ലുവിളികൾ ഉയരുന്ന ഘട്ടത്തിൽ മേഖലയിലും വിദേശങ്ങളിലും സ്ഥിരത ഉറപ്പാക്കാൻ ഏവരും സഹകരണം ശക്തിപ്പെടുത്തണമെന്ന് സൽമാൻ രാജാവ് നിർദേശിച്ചു. സ്വീഡനിൽ നടക്കുന്ന സമാധാന ചർച്ചകൾക്ക് പിന്തുണ അറിയിച്ച അദ്ദേഹം യമനിലെ യുദ്ധത്തിന് രാഷ്ട്രീയ പരിഹാരം അത്യാവശ്യമാണെന്നും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.