ഷാർജ: ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ തസ്ജീൽ വില്ലേജിന് സമീപം ഞായറാഴ്ച പുലർച്ചെ 1.30ന് നടന്ന വാഹനാപകടത്തിൽ 30 വയസുള്ള സ്വദേശി മരിച്ചതായി പൊലീസ് പറഞ്ഞു. ഇയാളോടിച്ച വാഹനം നിയന്ത്രണം വിടുകയും വിളക്കുകാലിൽ ഇടിച്ച് മറിഞ്ഞ് കത്തുകയുമായിരുന്നു. ഉടനെ തന്നെ പൊലീസ് ഇയാളെ അൽ ഖാസിമി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. അമിത വേഗതയും അശ്രദ്ധയുമാണ് അപകടം വരുത്തി വെച്ചതെന്ന് ഷാർജ പൊലീസിലെ ട്രാഫിക് ആൻഡ് പേട്രാൾ വിഭാഗം ഡയറക്ടർ ലെഫ്. കേണൽ മുഹമ്മദ് അൽ അലൈ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.