സാമൂഹിക പ്രവര്‍ത്തകൻ സന്ദീപ് വെള്ളല്ലൂര്‍ മരിച്ച നിലയിൽ

റാസല്‍ഖൈമ: സാമൂഹിക പ്രവര്‍ത്തകനും റാക് പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥനുമായ സന്ദീപ് വെള്ളല്ലൂര്‍ (35) റാസ ല്‍ഖൈമയില്‍ നിര്യാതനായി. 15 വര്‍ഷമായി റാസല്‍ഖൈമയിലുള്ള സന്ദീപ് തിരുവനന്തപുരം കല്ലമ്പലത്തെ രവീന്ദ്രന്‍-ഓമന ദമ്പതികളുടെ മകനാണ്​. ശനിയാഴ്ച്ച വൈകുന്നേരം താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. റാസല്‍ഖൈമയിലെ സാമൂഹിക - സാംസ്കാരിക മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്ന ഇദ്ദേഹം റാക് യുവകലാ സാഹിതിയുടെ സെക്രട്ടറിയാണ്. സെയ്ഫ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച്ച നാട്ടിലത്തെിക്കാനാകുമെന്ന് സുഹൃത്തുക്കള്‍ വ്യക്തമാക്കി.

ഭാര്യ: ജ്യോതി. മക്കള്‍: ഹരിനയന്‍, നവഹരി, ഹരിവംശ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സന്ദീപിന്‍െറ വിയോഗത്തില്‍ റാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റി, ഇന്ത്യന്‍ അസോസിയേഷന്‍, കേരള സമാജം, ചേതന, ​െക.എം.സി.സി, ഇന്‍കാസ്, യുവകലാ സാഹിതി, നോളജ് തിയേറ്റര്‍, രിസാല സ്റ്റഡി സര്‍ക്കിള്‍, എസ്.എന്‍.ഡി.പി യൂനിയന്‍, സേവനം സെന്‍റര്‍, കേരള പ്രവാസി ഫോറം തുടങ്ങി വിവിധ കൂട്ടായ്മകളും വ്യക്തികളും സ്ഥാപനങ്ങളും അനുശോചിച്ചു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.