അബൂദബി: യു.എ.ഇയിൽ നിന്നുള്ള കൂടുതൽ നിക്ഷേപങ്ങൾ സ്വീകരിക്കാൻ ഇന്ത്യ സജ്ജമായതായി ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി ഇന്ത്യ^യു.എ.ഇ കോൺക്ലേവിൽ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന് വർഷങ്ങളുടെ പാരമ്പര്യമുണ്ട്. ഇൗ സൗഹൃദം ഇപ്പോൾ കൂടുതൽ കരുത്താർജിച്ചിട്ടുണ്ട്.
വാണിജ്യ, വ്യവസായ, നിക്ഷേപ, നയതന്ത്ര രംഗങ്ങളിലെല്ലാം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം പുതിയ തലങ്ങളിലെത്തിയതായും സൂരി അഭിപ്രായപ്പെട്ടു. ഇന്ത്യയിൽനിന്നും യു.എ.ഇയിൽ നിന്നുമുള്ള 400ഒാളം വ്യവ്യസായികൾ കോൺക്ലേവിൽ പങ്കെടുത്തു.
ലുലു ഗ്രൂപ്പ് ഇൻറർനാഷനൽ ചെയർമാൻ എം.എ. യൂസുഫലി, എൻ.എം.സി ഹെൽത്ത് കെയർ ചെയർമാൻ ഡോ. ബി.ആർ. ഷെട്ടി, ലുലു ഫൈനാൻഷ്യൽ ഗ്രൂപ്പ് എം.ഡി അദീബ് അഹമ്മദ്, യു.എ.ഇ ഇൻറർനാഷനൽ ഇൻവെസ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറി ജനറൽ ജമാൽ അൽ ജർവാൻ, യു.ഐ.ബി.സി ചെയർമാൻ ശറഫുദ്ദീൻ ഷറഫ്, ജഷന്മാൽ ഗ്രൂപ്പ് പാർട്ണർ മോഹൻ ജഷന്മാൽ, അപ്പോളോ ഹോസ്പിറ്റൽ ജോയിൻറ് എം.ഡി സംഗീത റെഡ്ഢി, കിസാദ് സി.ഇ.ഒ സമീർ ചതുർവേദി, ഓകെ പ്ലേ ഇന്ത്യ എം.ഡി രാജൻ ഹാൻദ എന്നിവർ സംസാ
രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.