അബൂദബി: അബൂദബിയിലെ അൽ വത്ബ കോൾനിലം സംരക്ഷിത പ്രദേശങ്ങളുടെ ആഗോള പട്ടികയിൽ ഉൾപ്പെടുത്തി. പ്രകൃതി സംരക്ഷണ അന്താരാഷ്ട്ര യൂനിയൻ (െഎ.യു.സി.എൻ) ആണ് സംരക്ഷിത പ്രദേശങ്ങളുെട ഹരിത പട്ടികയിൽ അൽ വത്ബ കോൾനിലം ഉൾപ്പെടുത്തിയത്. മേഖലയിൽ ആദ്യമായാണ് ഒരു പ്രദേശം ഇൗ പട്ടികയിൽ ഉൾപ്പെടുന്നത്. 2013ലാണ് എമിറേറ്റിെൻറ ജൈവ വൈവിധ്യത്തെയും വംശനാശ ഭീഷണി നേരിടുന്ന ജീവികളെയും സംരക്ഷിക്കുന്നതിന് റംസാർ പ്രദേശമായി പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര പ്രാധാന്യമുള്ള കോൾനിലങ്ങളെയാണ് റംസാർ പ്രദേശം എന്ന് അറിയപ്പെടുന്നത്.
യു.എ.ഇക്ക് എട്ട് റംസാർ പ്രദേശങ്ങളുണ്ട്. നാലായിരത്തിലധികം അരയന്നങ്ങൾ, 260 മറ്റു പക്ഷികൾ, 320 നെട്ടല്ലില്ലാത്ത ജീവികൾ, 35 സസ്യവർഗങ്ങൾ, 16 ഉരഗങ്ങൾ, പത്ത് സസ്തനികൾ തുടങ്ങിയവയുടെ വാസസ്ഥലമാണ് വത്ബ കോൾനിലം. ഗൾഫ് മേഖലയിൽ വലിയ അരയന്നങ്ങൾ പതിവായി പ്രജനനം നടത്തുന്ന സംരക്ഷിത പ്രദേശവും ഇതാണ്. ഇൗ വർഷം ഇവിടെ 601 അരയന്നക്കുഞ്ഞുങ്ങൾ പിറന്നിരുന്നു. വത്ബയിൽ രേഖപ്പെടുത്തപ്പെട്ടതിൽ ഏറ്റവും ഉയർന്ന എണ്ണമാണിത്. കഴിഞ്ഞയാഴ്ച ഇൗജിപ്തിലെ ഷർമ് അൽ ശൈഖിൽ നടന്ന ജൈവവൈവിധ്യ സമ്മേളനത്തിെൻറ പതിനാലാമത് യോഗത്തിലാണ് വത്ബ േകാൾനിലം ഹരിതപട്ടികയിൽ ഉൾപ്പെടുത്തിയതായി പ്രഖ്യാപിച്ചത്. പ്രകൃതി സംരക്ഷിക്കുന്നതിനുള്ള മനുഷ്യരുടെ കഠിന പ്രയതനം കൊണ്ട് എന്തു നേടാൻ സാധിക്കുമെന്നതിന് അതിശയകരമായ ഉദാഹരണമാണ് അൽ വത്ബയെന്ന് െഎ.യു.സി.എന്നിെൻറ ഹരിത പട്ടിക പദ്ധതി തലവൻ ജെയിംസ് ഹാർഡ്സ്കാസ്ൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.